ലണ്ടൻ : മെന്റലിസ്റ്റ് ആദിയുടെ മൈന്റ് റീഡിംഗ് തിയേറ്റർ ഷോ ഇനി ഇംഗ്ലണ്ടിലേക്ക്. ഇൻസോംനിയ എന്ന തിയേറ്റർ ഷോ ഇനി ലണ്ടനിലും മറ്റ് മഹാ നഗരങ്ങളിലും പ്രദർശിപ്പിക്കും. മെയ് 13 മുതൽ 21വരെയാണ് ബ്രിട്ടനിലെ വിവിധ നഗരങ്ങളിൽ പരിപാടി അരങ്ങേറുക.
മെയ് 13ന് മാഞ്ചസ്റ്റർ വിഥിൻഷോ ഫോറം, 14ന് ലെസ്റ്റർ മഹെർ സെന്റർ, 20ന് വാറ്റ്‌ഫോർഡ്, 21ന് ലണ്ടൻ ഇൽഫോർഡ് ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് ഇത് പ്രദർശിപ്പിക്കുക. ഏപ്രിൽ ആദ്യവാരം ടിക്കറ്റ് വിൽപന ആരംഭിക്കും. ”ഉറക്കം കളയുന്ന ഷോ” എന്നാണ് ഇൻസോംനിയയെക്കുറിച്ച് ആളുകൾ പറയുന്നത്.
”മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ” എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്റ്റ് ആദി അറിയപ്പെടുന്നത്. 24 രാജ്യങ്ങളിൽ ഇതിനോടകം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റേജിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രത്യേക അന്തരീക്ഷത്തിൽ പ്രേക്ഷകനെ കൊണ്ടുവന്ന് അവരുടെ ചിന്തകൾ മനസിലാക്കുകയാണ് ഷോയിലൂടെ ചെയ്യുന്നത്. ആർട്ടും സയൻസും മാജിക്കും സൈക്കോളജിക്കൽ ട്രിക്കും എല്ലാമുണ്ടാകും. ഇതോടൊപ്പം വർണവിസ്മയങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയുമുണ്ടാകും.










Discussion about this post