Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തുർക്കി സുന്ദരിയെ വേണം, ഒപ്പം 1 ബില്യൺ ഡോളറും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി, ഭീഷണിക്ക് പിന്നിൽ പ്രസിഡന്റിന്റെ മകൻ!

by Anjali
Apr 13, 2026, 12:48 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

തുർക്കിയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാതിരിക്കാൻ ലോകത്തെ അമ്പരപ്പിക്കുന്ന വിചിത്ര ആവശ്യങ്ങൾ മുന്നോട്ടുവച്ച് ഉഗാണ്ടൻ സൈനിക മേധാവി ജനറൽ മുഹൂസി കൈനേരുഗാബ. ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസെവേനിയുടെ മകൻ കൂടിയായ കൈനേരുഗാബയുടെ ആവശ്യങ്ങൾ കേട്ട് നയതന്ത്ര ലോകം മൂക്കത്ത് വിരൽ വെക്കുകയാണ്. സൊമാലിയയിൽ തീവ്രവാദികളെ നേരിടാൻ ഉഗാണ്ട നൽകിയ സൈനിക സേവനങ്ങൾക്ക് പകരമായി 1 ബില്യൺ ഡോളർ നൽകണമെന്നതാണ് ആദ്യത്തെ ആവശ്യം. എന്നാൽ രണ്ടാമത്തെ ആവശ്യം തികച്ചും വ്യക്തിപരവും ലൈംഗികച്ചുവയുള്ളതുമാണ്. തുർക്കിയിലെ ഏറ്റവും സുന്ദരിയായ യുവതിയെ തനിക്ക് വിവാഹം കഴിക്കാൻ കൈമാറണമെന്നാണ് ജനറൽ ആവശ്യപ്പെട്ടിരിക്കുന്നത്. അവരെ തന്റെ ഭാര്യയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.

30 ദിവസത്തിനുള്ളിൽ ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കടുത്ത നയതന്ത്ര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് തുർക്കിക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഉഗാണ്ടൻ തലസ്ഥാനമായ കമ്പാലയിലുള്ള തുർക്കി എംബസി അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങളിലേക്ക് കടക്കുമെന്നാണ് ഭീഷണി. ജനറൽ കൈനേരുഗാബ ഇത്തരം വിചിത്രമായ ആവശ്യങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമല്ല. 2022-ൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അതിന് പകരമായി നൂറ് പശുക്കളെ നൽകാമെന്നും അദ്ദേഹം പരസ്യമായി വാഗ്ദാനം ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും സമാനമായ ഒരു സ്ത്രീവിരുദ്ധവും അസംബന്ധവുമായ ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Stories you may like

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

അധികാരത്തിന്റെ ഹുങ്കിൽ ഒരു സൈനിക മേധാവി നടത്തുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. തുർക്കി പോലുള്ള ഒരു രാജ്യത്തോട് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് നയതന്ത്രപരമായ മര്യാദകളുടെ ലംഘനമാണെന്ന് വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉഗാണ്ടൻ പ്രസിഡന്റിന്റെ മകനായതിനാൽ തന്നെ ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടോ എന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്. സൈനിക മേധാവിയുടെ ഈ ഭീഷണിയോട് തുർക്കി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags: Uganda
Share
Tweet
Send
Share

Latest stories from this section

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

Latest News

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies