ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യമുണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുൽ ഗാന്ധിക്ക് പാർട്ടി നൽകുന്നത് വിഷയാധിഷ്ഠിത പിന്തുണ മാത്രമാണ്. രാഹുലിന്റെ അയോഗ്യതയെ തുടർന്ന് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ ഇടത് മുന്നണിക്ക് സ്ഥാനാർത്ഥി ഉണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.
വയനാട്ടിൽ പ്രധാന മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലായിരിക്കും. കോടതി വിധിയുടെ പേരിലാണ് രാഹുലിന്റെ അയോഗ്യത. കോൺഗ്രസിന് മേൽക്കോടതികളിൽ അപ്പീൽ പോകാവുന്നതാണെന്നും യെച്ചൂരി പറഞ്ഞു.
സംസ്ഥാനതലങ്ങളിൽ ബിജെപിക്കെതിരെ പ്രാദേശിക സാഹചര്യമനുസരിച്ച് സഖ്യങ്ങൾ രൂപീകരിക്കും. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രതിപക്ഷ ഐക്യമുണ്ടാക്കാൻ എന്ന പേരിൽ പാർട്ടികൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ബിജെപിയെ സഹായിക്കാനാണ് മമതയുടെ നീക്കമെന്നും യെച്ചൂരി ആരോപിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുകയാണ്. ഇതിനെ പാർട്ടി ശക്തമായി നേരിടുമെന്നും യെച്ചൂരി വ്യക്തമാക്കി.
Discussion about this post