ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. ലഡാക്കിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. രാവിലെയോടെയായിരുന്നു സംഭവം.
ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ലഡാക്കിലെ ലേയിൽ 105 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
നേരത്തെ മണിപ്പൂരിലെ മോയ്രംഗിൽ 6.51 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലഡാക്കിൽ ഭൂചലനം ഉണ്ടാകുന്നത്.
Discussion about this post