Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മാപ്പിള കലാപത്തിന്റെ കൊടും ഭീകരത അനുഭവിച്ചയാളാണ് അമ്മ; അമ്മയുടെ രണ്ട് അമ്മാവന്മാരെ കലാപകാരികൾ വെട്ടി കോഴിക്കൂട്ടിലിട്ടു; അമ്മായിക്ക് മുസ്ലിമാകേണ്ടി വന്നു; അന്തരിച്ച നാടക നടൻ വിക്രമൻ നായരുടെ ഓർമ്മകൾ

by Brave India Desk
Mar 28, 2023, 05:39 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

നാടകകൃത്തും നടനുമായ വിക്രമൻ നായർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാടക രംഗത്ത് പ്രൊഫഷണലിസം കൊണ്ടുവന്നതിൽ പ്രമുഖ വ്യക്തി തന്റെ അമ്മയുടെ ജീവിതത്തിലെ ഭയാനകമായ അനുഭവങ്ങൾ, ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ജീവിതമാണോ അതോ നാടകമോ എന്ന് തോന്നിപ്പോകുന്ന ഒരോർമ്മ. മാപ്പിള ലഹളക്കാലത്തെ ഭീകരത തുറന്നുകാണിക്കുന്ന അദ്ദേഹത്തിന്റെ ആ ഓർമ്മയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയൊന്നിൽ മാപ്പിള കലാപത്തിന്റെ കൊടും ഭീകരത അനുഭവിച്ചയാളാണ് തന്റെ അമ്മ എന്നാണ് അദ്ദേഹം പറഞ്ഞത്. വെള്ളയ്ക്കാംപടി തറവാട്ടിൽ ജാനകിയമ്മ. മാപ്പിള കലാപം നടക്കുന്ന കാലത്ത്, കലാപകാരികൾ അമ്മയുടെ രണ്ട് അമ്മാവന്മാരെ വെട്ടി കഷ്ണങ്ങളാക്കി കോഴിക്കൂട്ടിൽ ഇട്ടു. അന്ന് രാത്രി തന്നെ തറവാട്ടിലെ സ്ത്രീകളും പുരുഷന്മാരും വിവിധ സ്ഥലങ്ങളിലേക്ക് അഭയം തേടി പോയി. വലിയ ഉരുളികളിൽ കയറി പുഴ കടന്ന് പല ഗ്രാമങ്ങളിലേക്കായി അവർ വേർപിരിഞ്ഞ് പോയി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വർഷങ്ങൾ കടന്നുപോയി.. താൻ കുട്ടിയായിരുന്നപ്പോൾ പലപ്പോഴും അമ്മ തന്നെയും കൂട്ടി മലപ്പുറത്തുള്ള ഒരു മുസ്ലീം തറവാട്ടിൽ പോകുമായിരുന്നുവെന്ന് വിക്രമൻ നായർ ഓർത്തെടുത്തു. അമ്മയെ കാണുമ്പോൾ വളരെ സന്തോഷത്തോടെ ഒരു സ്ത്രീ മുറ്റത്തേക്ക് ഇറങ്ങിവരും. ചായയും പലഹാരങ്ങളും തന്നാണ് സ്വീകരിക്കുക. ഒരിക്കൽ അവർ അമ്മയെ അടുക്കളയുടെ പുറകിലുള്ള വിറക് പുരയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ വെച്ചിരുന്ന ഒരു ചെറിയ അലമാര തുറന്നപ്പോൾ അതിനുളളിൽ ഗുരുവായൂരപ്പന്റെ ഫോട്ടോ ആയിരുന്നു. ”ഞാൻ ദിവസവും ആരും കാണാതെ ഇവിടെ തൊഴാറുണ്ട് മോളെ” അവർ അമ്മയോട് പറഞ്ഞു.

പിന്നീട് അമ്മയോട് അവരെപ്പറ്റി ചോദിച്ചപ്പോഴാണ് മനസിലായത്, ലഹളക്കാലത്ത് തറവാട്ടിൽ നിന്ന് ഒളിച്ചോടിയ ഒരു അമ്മായിയാണ് അവർ. ജീവഭയം കാരണം മുസ്ലീം മതം സ്വീകരിച്ച് ഒരു മുസ്ലീമിനെ വിവാഹം കഴിച്ചു. പേര് അമ്മിണിയമ്മ എന്നായിരുന്നു, മതം മാറിയതോടെ ആമിനയായി.

അമ്മയുടെ കുട്ടിക്കാലത്തെ ആ ജീവിതവും ഓർമ്മകളും ഇപ്പോഴും ഒരു നാടകമായി മനസിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: 1921vikraman nair1921 Malabar rebellion
Share43
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies