Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

പ്രണയം തകരുമ്പോൾ ഹൃദയം തകരുമോ ? ബ്രോക്കൺ ഹാർട്ട് സിൻഡ്രം സത്യമാണ്, അതിന്റെ ശാസ്ത്രമിതാണ്

by Brave India Desk
Mar 29, 2023, 02:51 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

ചില ബന്ധങ്ങൾ ആളുകളുടെ ഹൃദയം തകർത്തുകൊണ്ടാണ്  പര്യവസാനിക്കുന്നത്. ‘ഹൃദയം തകർത്ത’ ബന്ധം എന്ന് പലപ്പോഴും ആലങ്കാരികമായി പറയാറുണ്ടെങ്കിലും, ഹൃദയം തകർക്കുകയെന്ന പ്രയോഗം ഏറെക്കുറേ അതിന്റെ അർത്ഥത്തോട് നീതി പുലർത്തുന്ന ഒന്നുതന്നെയാണ്. അത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവർ അനുഭവിക്കുന്ന വേദന മാനസികം മാത്രമല്ല. അതിനെ ശാരീരികമായും വിശദീകരിക്കാൻ കഴിയും.

ആരോടെങ്കിലും പ്രണയം തോന്നുമ്പോൾ ഒരു വ്യക്തിയുടെ ശരീരത്തിലേക്ക് നിരവധി ഹോർമോണുകൾ പ്രവഹിക്കും. സ്നേഹത്തിന്റെ ഹോർമോണെന്ന് അറിയപ്പെടുന്ന ഓക്സിടോസിനും  സുഖം തോന്നിപ്പിക്കുന്ന ഹോർമോണായ ഡോപ്പമൈനും ചേർന്ന് ശരീരത്തിൽ ചില മാജിക്കുകൾ കാണിക്കുന്നതോടെ പ്രണയിക്കുന്നവർ ഉന്മാദത്തിന്റെയും ആനന്ദത്തിന്റെയും ലോകത്തിലേക്ക് ചേക്കേറുന്നു. പക്ഷേ ഒരു പ്രണയബന്ധം തകരുമ്പോൾ, അല്ലെങ്കിൽ ഹൃദയം തകരുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് വികാരങ്ങൾ എല്ലാ സന്തോഷവും ഇല്ലാതാക്കുന്നു.  സ്ട്രെസ്സ് ഹോർമോൺ ആയ കോർട്ടിസോൾ, അഡ്രിനാലിൻ, നോർഅഡ്രിനാലിൻ എന്നീ ഹോർമോണുകളാണ് ഇവിടെ വില്ലന്മാരായി എത്തുന്നത്. ഇവയുടെ പ്രവർത്തനം മൂലം പ്രണയിക്കുമ്പോൾ ഉണ്ടായിരുന്നതിന് നേർ വിപരീതമായ അവസ്ഥയിലേക്ക് ആളുകളുടെ മനസും ശരീരവും എത്തുന്നു.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

തീവ്രമായ വൈകാരിക, ശാരീരിക സ്ട്രെസ്സ് മൂലം പ്രണയത്തകർച്ചയുണ്ടായ വ്യക്തിക്ക് നെഞ്ചിനുള്ളിൽ നേരിയ വേദന അനുഭവപ്പെടുന്ന ഈ അവസ്ഥ വൈദ്യശാസ്ത്ര ലോകത്ത് തകോട്സുബോ കാർഡിയോമയോപതി അല്ലെങ്കിൽ ബ്രോക്കൺ ഹാർട്ട്  സിൻഡ്രം എന്നാണ് അറിയപ്പെടുന്നത്. നെഞ്ചുവേദന തുടരുകയാണെങ്കിൽ അപൂർവ്വമായി,  ബ്രോക്കൺ ഹാർട്ട് സിൻഡ്രം ചികിത്സ വേണ്ടുന്ന ഒരു അവസ്ഥയായി മാറാറുണ്ട്. പ്രണയത്തകർച്ച കൊണ്ട് മാത്രമല്ല, കടുത്ത മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നതോ തീവ്രമായ മറ്റ് അവസ്ഥകളിലോ ബ്രോക്കൺ ഹാർട്ട് സിൻഡ്രം ഉണ്ടാകാറുണ്ട്. ഹൃദയത്തിൽ നിന്നുള്ള രക്തത്തിന്റെ ഒഴുക്കിൽ വ്യത്യാസം ഉണ്ടാക്കുന്ന താത്കാലികമായ ഒരു അവസ്ഥയാണിത്. ചില ഘട്ടങ്ങളിൽ ഹൃദയം ശക്തിയായി രക്തം പമ്പ് ചെയ്യുന്നത് കൊണ്ടാണ് നെഞ്ചിനുള്ളിൽ വേദന തോന്നുന്നത്.

പ്രിയപ്പെട്ടവരെ നഷ്ടമാകൽ, ഗുരുതരമായ അപകടങ്ങൾ, വൈകാരികമായ സ്ട്രെസ്സ് , ഭൂമികുലുക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങൾ  തുടങ്ങിയ സാഹചര്യങ്ങളിൽ ഹൃദയത്തിൽ നിന്ന് രക്തം പമ്പ് ചെയ്യുന്ന പ്രധാന അറയായ ഇടത് വശത്തെ വെൻട്രിക്കിൾ ദുർബലമാകുന്നത് കൊണ്ടാണ്  ബ്രോക്കൺ ഹാർട്ട് സിൻഡ്രം ഉണ്ടാകുന്നതെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂൾ (എച്ച്എംഎസ്) പറയുന്നു. ബ്രോക്കൺ ഹാർട്ട് സിൻഡ്രത്തിന്റെ ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങൾക്ക് സമാനമാണ്.  കാരണം ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ടും നെഞ്ചുവേദനയും ഈ രണ്ട് അവസ്ഥകളിലും ഉണ്ടാകാറുണ്ട്. ബ്രോക്കൺ ഹാർട്ട് സിൻഡ്രം താത്കാലികമായ ഒരു അവസ്ഥയാണ് എന്നതിനാൽ അതിന് പ്രത്യേകിച്ച് ചികിത്സാരീതികളൊന്നും ഇല്ല. സാധാരണയായി എന്തെങ്കിലും വേദനാസംഹിരാകൾ മാത്രമേ ഇതിനാവശ്യമായി വരാറുള്ളുവെന്ന് എച്ച്എംഎസ് പറയുന്നു.

Tags: broken heart syndromeFalling in loveTakotsubo cardiomyopathyheartbreak
Share6
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

അസമിലും സ്ഥാനാർത്ഥിയെ പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലുള്ള പ്രതിഷേധം

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies