സ്പെയിനിലെ ഒരു മൃഗശാലയിൽ വംശനാശ ഭീഷണി നേരിടുന്ന ലോകത്തിലെ ഏറ്റവും വലിയ ഗൗളി വർഗ്ഗമായ കൊമോഡൊ ഡ്രാഗണിന്റെ അഞ്ച് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവന്നു. ഒരു ദശാബ്ദത്തിനിടെ സ്പെയിനിൽ ഇതാദ്യമായാണ് കൊമോഡൊ ഡ്രാഗണിന്റെ മുട്ട വിരിയിക്കാനുള്ള ശ്രമം വിജയിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തങ്ങളെ സംബന്ധിച്ചെടുത്തോളം ഇത് വളരെ വലിയ നേട്ടമാണെന്ന് തെക്കൻ സ്പെയിനിലെ ബയോപാർക് ഫ്യുയെൻഗിരോള മൃഗശാലയിലെ ഹെർപ്പറ്റോളജി വിഭാഗം മേധാവി മിലാഗ്രോസ് റോബ്ലെഡോ പറഞ്ഞു. ഡ്രാഗൺ കുട്ടികളുടെ അമ്മ എന്നാണ് മിലാഗ്രോസ് സ്വയം വിശേഷിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവയുടെ യഥാർത്ഥ അമ്മയായ, പതിമൂന്ന് വയസുള്ള ഓറ എന്ന പേരുള്ള പെൺ ഡ്രാഗൺ പന്ത്രണ്ട് മുട്ടകൾ ഉട്ടത്. ഇതിൽ തെരഞ്ഞെടുത്ത അഞ്ചെണ്ണത്തിനെ കഴിഞ്ഞ ഏഴുമാസമായി കൃത്രിമമായി ഇൻകുബേറ്റ് (ചൂട് നൽകുക) ആയിരുന്നു. അത് വലിയൊരു ദൗത്യമായിരുന്നുവെന്നും വളരെ സമയമെടുത്ത ശ്രമകരമായ ആ ദൗത്യം ഒടുവിൽ വലിയ സംതൃപ്തി നൽകിയെന്നും മിലാഗ്രോസ് പറഞ്ഞു.
കൊമോഡോ ഡ്രാഗൺ വംശത്തിന്റെ നിലനിൽപ്പിൽ മുട്ട വിരിഞ്ഞെത്തിയ ഈ കുഞ്ഞുങ്ങൾ വലിയ പ്രതീക്ഷയാണെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ഈ കുഞ്ഞുങ്ങൾക്ക് ഒരു ചെറുനാരങ്ങയേക്കാൾ ചെറുതാണ്. എന്നാൽ വലുതായാൽ ഇവയ്ക്ക് മൂന്ന് മീറ്റർ നീളവും (പത്തടി) ൭൦ കിലോഗ്രാം വരെ ഭാരവും വെക്കും. കൂർത്ത വിഷപ്പല്ലുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത.
Discussion about this post