ന്യൂഡൽഹി: വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് ഉടൻ കീഴടങ്ങിയേക്കുമെന്ന് സൂചന. കീഴടങ്ങാൻ ഇയാൾ മൂന്ന് നിർദ്ദേശങ്ങൾ പോലീസിന് മുന്നിൽ വച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റ് കീഴടങ്ങലായി കാണിക്കണം, പഞ്ചാബ് ജയിലിൽ തന്നെ പാർപ്പിക്കണം, കസ്റ്റഡിയിൽ പീഡനം ഉണ്ടാകരുത്’ തുടങ്ങിയ ആവശ്യങ്ങളാണ് അമൃത്പാൽ മുന്നോട്ട് വച്ചത്. അമൃത്പാൽ ഹോഷിയാർപൂർ മേഖലയിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു.
അതേസമയം പഞ്ചാബ് സർക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമർശിച്ച് കൊണ്ട് അമൃത്പാലിന്റെ വീഡിയോയും ഇന്നലെ പുറത്ത് വന്നിരുന്നു. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അമൃത്പാൽ വീഡിയോയിൽ പറയുന്നുണ്ട്. പഞ്ചാബിലെ യുവാക്കളെ രക്ഷിക്കാൻ സിഖ് സംഘടനകളുടെ സംയുക്ത യോഗം വിളിക്കണമെന്നും ഇയാൾ ആഹ്വാനം ചെയ്യുന്നു. കറുത്ത തലപ്പാവും ഷാളുമണിഞ്ഞാണ് അമൃത്പാൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയിരുന്നെങ്കിൽ സഹകരിക്കുമായിരുന്നു. എന്നാൽ ലക്ഷക്കണക്കിമ് പോലീസുകാരെ അണിനിരത്തി സിഖ് സമുദായത്തിമ് നേർക്കുള്ള ആക്രമണത്തിനാണ് പോലീസ് ശ്രമിച്ചത്. തനിക്കും അനുകൂലികൾക്കുമെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതിനെതിരെയും അമൃത്പാൽ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ച അമൃത്പാൽ പിന്തുണച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും പറഞ്ഞു.
Discussion about this post