Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

അടിക്കടി മൂഡ് മാറുന്ന അവസ്ഥയുണ്ടോ, ബൈപ്പോളാർ രോഗം നിസ്സാരമല്ല, പക്ഷേ അകറ്റിനിർത്താൻ വഴികളുണ്ട്

by Brave India Desk
Mar 30, 2023, 11:59 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

ഇന്ന് ലോക ബൈപ്പോളാർ ദിനമാണ്.  അടിക്കടി മൂഡിലുണ്ടാകുന്ന ഉയർച്ച താഴ്ചകൾ ആണ് ബൈപ്പോളാർ രോഗത്തെ ദുഷ്കരമാക്കുന്നത്. പലതരത്തിലാണ് തലച്ചോറിലുണ്ടാകുന്ന ഈ തകരാറ് ഒരു വ്യക്തിയുടെ മൂഡിനെ ബാധിക്കുക. അതുകൊണ്ടുതന്നെ ഈ അവസ്ഥ അനുഭവിക്കുന്നവർ കടുത്ത മൂഡ് വ്യതിയാനങ്ങൾക്ക് ഇരയാകുന്നു. ഡിപ്രെഷൻ, മാനിയ ആണ് ബൈപ്പോളാർ രോഗത്തിന്റെ  സാധാരണയായി കണ്ടുവരുന്ന രണ്ട് പ്രധാന ഘട്ടങ്ങൾ. ഇവ ഒന്നിനുപിറകേ ഒന്നായി തുടരെത്തുടരെ വന്നുകൊണ്ടിരിക്കും.  ഡിപ്രെഷൻ ഘട്ടത്തിൽ ഒരു വ്യക്തിക്ക് വളരെ മോശം മൂഡ്, ഉന്മേഷക്കുറവ്, അസ്വസ്ഥത എന്നിവ അനുഭവപ്പെടും. എന്നാൽ രണ്ടാംഘട്ടമായ മാനിയയിൽ വ്യക്തി വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ഊർജ്ജസ്വലതയോടെയും കാണപ്പെടുന്നു. സാധാരണ അവസ്ഥയിൽ  എടുക്കാൻ ഇടയില്ലാത്ത പല അപകടം പിടിച്ച തീരുമാനങ്ങളും ബൈപ്പോളാർ രോഗികൾ മാനിയ ഘട്ടത്തിൽ എടുക്കാറുണ്ട്. നേരെമറിച്ച്, ഡിപ്രെഷൻ ഘട്ടത്തിൽ തീരുമാനങ്ങൾ എടുക്കാൻ ഇവർക്ക് വലിയ ബുദ്ധിമുട്ടായിരിക്കും.

മരുന്നുകളുടെയും തെറാപ്പിയുടെയും സഹായത്തോടെ ബൈപ്പോളാർ ഡിസോഡർ ഉള്ളവർക്ക് സാധാരണജീവിതം നയിക്കാനാകും. പക്ഷേ അതോടൊപ്പം തന്നെ ജീവിതശൈലി കൃത്യനിഷ്ഠമാക്കുകയും മൂഡ് വ്യതിയാനത്തെ വിളിച്ചുവരുത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം. സ്ട്രെസ്സ്, കൃത്യനിഷ്ഠയില്ലാത്ത ഉറക്കക്രമം, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തുടങ്ങിയവയെല്ലാം ഈ രോഗമുള്ളവരിൽ മൂഡ് സ്വിംഗ്സ് അഥവാ മൂഡ് വ്യതിയാനങ്ങൾക്ക് കാരണമാകും. രാസഅസന്തുലിതാവസ്ഥ, തലച്ചോറിന്റെ ക്രമരഹിതമായ പ്രവർത്തനം എന്നിവ കൊണ്ടാണ് ബൈപ്പോളാർ ഡിസോഡർ ഉണ്ടാകുന്നതെന്ന് കരുതപ്പെടുന്നു.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

എല്ലാ വർഷവും മാർച്ച് 30 ലോക ബൈപ്പോളാർ ദിനമായി ആചരിക്കുന്നു. ഈ രോഗത്തെ കുറിച്ചുള്ള ബോധവൽക്കരണമാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

നല്ല ഉറക്കം, ഭക്ഷണം, വ്യായാമം

ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവ ഉൾപ്പടെ കൃത്യതയുള്ള ദിനചര്യ ബോപ്പോളാർ രോഗികൾക്ക് രോഗം മൂലമുള്ള ബുദ്ധിമുട്ടുകളെ അകറ്റിനിർത്താൻ ഏറെ ഗുണം ചെയ്യുമെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. ഉത്കണ്ഠ, സ്ട്രെസ്സ്, ഡിപ്രെഷൻ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്നതിനാൽ ബൈപ്പോളാർ രോഗമുള്ളവർ എല്ലാ ദിവസവും വ്യായാമം ചെയ്യണം. മാത്രമല്ല, വ്യായാമത്തിലൂടെ തലച്ചോറിനുള്ളിലെ സുഖം തോന്നിപ്പിക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളായ എൻഡോർഫിൻസിന്റെ ഉൽപ്പാദനം വർധിക്കുകയും അത് മൂഡ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നത് ഉന്മേഷത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കാൻ സഹായിക്കും. എന്നാൽ ഉറക്കപ്രശ്നങ്ങൾ മൂഡിനെ സാരമായി ബാധിക്കുകയും ബൈപ്പോളാർ രോഗികളെ കൂടുതൽ അസ്വസ്ഥരും ക്ഷീണിതരും ആക്കുകയും ചെയ്യുന്നു.

Share2
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

അസമിലും സ്ഥാനാർത്ഥിയെ പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലുള്ള പ്രതിഷേധം

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies