Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

by Brave India Desk
Apr 1, 2023, 06:26 am IST
in India, Sports
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ബംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എൽ ഫുട്‌ബോൾ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ നാല് കോടി രൂപ പിഴശിക്ഷ വിധിച്ചു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പരസ്യമായി ക്ഷമാപണം നടത്താനും അച്ചടക്ക സമിതി നിർദ്ദേശിച്ചു. ക്ഷമാപണം നടത്തിയില്ലെങ്കിൽ ആറ് കോടി രൂപ പിഴയടയ്ക്കണം.

കോച്ച് ഇവാൻ വുക്കൊമനോവിച്ചിന് പത്ത് കളികളിൽ നിന്ന് വിലക്കും, 5 ലക്ഷം രൂപ പിഴശിക്ഷയും ഫെഡറേഷൻ അച്ചടക്കസമിതി വിധിച്ചിട്ടുണ്ട്. ഐഎസ്എൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ട് പോയതിനാണ് നടപടി. വുക്കൊമനോവിച്ചിനോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ പിഴത്തുക പത്തു ലക്ഷമായി ഉയരും. ടീമിന്റെ ഡ്രസിംഗ് റൂമിൽ വരെ പ്രവേശന വിലക്ക് ബാധകമാണ്. 10 ദിവസത്തിനകം പിഴ അടയ്ക്കാനാണ് നിർദേശം. ടീമിനും കോച്ചിനും ഈ വിധിയിൽ അപ്പീലിന് പോകാനുള്ള അവകാശമുണ്ട്.

Stories you may like

ശ്രീനിജന്റേത് അനാവശ്യ ഇടപെടൽ; ബ്ലാസ്റ്റേഴ്‌സിനും അതൃപ്തി; നിയമനടപടി സ്വീകരിച്ചാൽ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ

കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് അടച്ച് പൂട്ടി പി.വി.ശ്രീനിജൻ എംഎൽഎ; മോശം നടപടിയെന്ന് സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്

മാർച്ച് 3ന് ഐഎസ്എൽ പ്ലേ ഓഫിൽ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ വിവാദഗോളിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയിരുന്നു. കളിയുടെ എക്‌സ്ട്രാ ടൈമിൽ 15 മിനിറ്റോളം ശേഷിക്കെ ടീമിനെ വുക്കൊമനോവിച്ച് തിരിച്ച് വിളിക്കുകയായിരുന്നു. താരങ്ങൾ കളം വിട്ടതിന്റെ പേരിൽ മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത് ലോകഫുട്‌ബോളിലെ അത്യപൂർവ സംഭവങ്ങളിലൊന്നാന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി അധ്യക്ഷൻ വൈഭവ് ഗഗ്ഗാർ പറഞ്ഞു.

ഇന്ത്യയിൽ തന്നെ ഇതിന് മുൻപ് ഒരിക്കൽ മാത്രമാണ് ഇതുപോലെ സംഭവിച്ചിട്ടുള്ളത്. 2012 ഡിസംബർ 9ന് കൊൽക്കത്തയിൽ നടന്ന ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ മത്സരത്തിലായിരുന്നു ഇത്. അന്നു കളം വിട്ട മോഹൻ ബഗാന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കുകയും 2 കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.

Tags: kerala blasterscoach Ivan Vukomanovic
ShareTweetSendShare

Discussion about this post

Latest stories from this section

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

Next Post

കൊച്ചിയിൽ വാതകചോർച്ച; ഇടപ്പള്ളി, കളമശ്ശേരി, കാക്കനാട് മേഖലകളിൽ രൂക്ഷഗന്ധം; ചോർച്ച അപകടകരമല്ലെന്ന് അധികൃതർ

Latest News

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies