മുംബൈ: അഞ്ചുദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറിൽ യുവാവിനൊപ്പം മദ്ധ്യപ്രദേശിലെത്തിയ സീരിയൽ നടിയെ പോലീസ് രക്ഷപ്പെടുത്തി. അഭിനയമെന്ന വ്യാജേന കഴിഞ്ഞത് യഥാർത്ഥത്തിലുള്ള വിവാഹമാണെന്നും താൻ ചതിക്കപ്പെടുകയുമാണെന്ന് ആറാം ദിവസമാണ് 21 കാരിയായ യുവതിയ്ക്ക് മനസിലായത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ യുവാവ് സമ്മതിക്കാതിരുന്നതോടെ സുഹൃത്ത് വഴി പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു.
സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങൾ ചെയ്ത് വന്നനിരുന്ന 21 കാരിയ്ക്ക് സുഹൃത്തിന്റെ ഭർത്താവ് വഴിയാണ് ഭാര്യയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ഒരു യുവാവിനൊപ്പം അഞ്ചു ദിവസം ഭാര്യയായിട്ട് അഭിനയിച്ചാൽ മതിയെന്നും ഇയാളുടെ വീട്ടുകാരെ വിശ്വസിപ്പിക്കാനാണെന്നും ഇതിനായി 5000 രൂപ നൽകുമെന്നുമായിരുന്നു വാഗ്ദാനം.
സുഹൃത്തിന്റെ ഭർത്താവ് കരൺ എന്നയാൾ പറഞ്ഞതനുസരിച്ച് യുവതി മദ്ധ്യപ്രദേശിലെ മന്ദ്‌സൗർ ഗ്രാമത്തിലെത്തി.ഇവിടെ വച്ച് മുകേഷ് എന്ന യുവാവ് ഭാര്യയായി ഇയാളുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ അഭിനയിക്കണമെന്നും പറഞ്ഞു. തുടർന്ന് നേമുകേഷും യുവതിയും ബന്ധുക്കളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽവെച്ച് വിവാഹിതരായി. തുടർന്ന് മുകേഷിനൊപ്പം വീട്ടിൽ താമസിക്കുകയും ചെയ്തു.
ആറാം ദിവസം വീട്ടിലേക്ക് മടങ്ങണമെന്ന് പറഞ്ഞതോടെ ഇനി അതിന് സാധിക്കില്ലെന്നും അതിനാണ് താൻ കരണിന് പണം നൽകിയതെന്നും മുകേഷ് വെളിപ്പെടുത്തി. പണി പാളിയെന്ന് മനസിലായതോടെ യുവതി സൂത്രത്തിൽ സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു.
Discussion about this post