ന്യൂഡൽഹി: മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. രണ്ട് മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ച ശേഷമായിരുന്നു അദ്ദേഹം തിരികെ മടങ്ങിയത്.
രാവിലെ 3.50 ഓട് കൂടിയായിരുന്നു അദ്ദേഹം ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. പ്രാർത്ഥിച്ച ശേഷം വിവിധ പൂജകളിൽ അദ്ദേഹം പങ്കെടുത്തു. മഹാകാലേശ്വരന് ഭസ്മാരതിയും ജലാഭിഷേകവും നടത്തി. ഇതിന് ശേഷം 6.30 ഓടെയാണ് അദ്ദേഹം തിരികെ മടങ്ങിയത്.
അതീവ സുരക്ഷയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ക്ഷേത്രത്തിന് ചുറ്റും പോലീസ് വിന്യസിച്ചിരുന്നു. അദ്ദേഹം മടങ്ങുന്നതുവരെ ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ദർശനത്തിന് ശേഷം ക്ഷേത്രം അധികൃതരുമായും അദ്ദേഹം സംസാരിച്ചു.
ഭോപ്പാലിൽ വിവിധ സേനകളിലെ കമാൻഡർമാരുടെയും, ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു അജിത് ഡോവൽ. 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് മഹാകാലേശ്വർ ക്ഷേത്രം.
Discussion about this post