Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഗെയ്ക്വാദും മൊയീൻ അലിയും കസറി; സൂപ്പർ പോരാട്ടത്തിൽ ചെന്നൈ

ലഖ്നൗവിനെ വീഴ്ത്തിയത് 12 റൺസിന്

by Brave India Desk
Apr 3, 2023, 11:38 pm IST
in Cricket, India, Sports
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: നാല് വർഷത്തെ ഇടവേളക്ക് ശേഷമുള്ള ആദ്യ ഐപിഎൽ ഹോം മാച്ചിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ തകർപ്പൻ ജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. 12 റൺസിനാണ് ധോനിപ്പട രാഹുലിനെയും കൂട്ടരെയും വീഴ്ത്തിയത്. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയും മൊയീൻ അലിയുടെ 4 വിക്കറ്റ് പ്രകടനവുമാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. മികച്ച ഫോമിൽ കളിക്കുന്ന ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന്റെ അർദ്ധ സെഞ്ച്വറിയാണ് ചെന്നൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഗെയ്ക്വാദ് 31 പന്തിൽ 57 റൺസ് നേടി. 9.1 ഓവറിൽ ഡെവൺ കോൺവേയുമായി ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 110 റൺസിന്റെ കൂട്ടുകെട്ടാണ് ഗെയ്ക്വാദ് പടുത്തുയർത്തിയത്. കോൺവേ 47 റൺസെടുത്തു. പിന്നീട് തുടരെ വിക്കറ്റുകൾ വീണുവെങ്കിലും കൂറ്റൻ അടികളിലൂടെ ചെന്നൈ റൺ റേറ്റ് താഴാതെ കാത്തു. അമ്പാട്ടി റായുഡുവും ശിവം ദുബെയും 27 റൺസ് വീതമെടുത്തു. 3 പന്ത് നേരിട്ട ക്യാപ്ടൻ ധോനി 2 കൂറ്റൻ സിക്സറുകൾ പറത്തി 12 റൺസുമായി മടങ്ങി.

ലഖ്നൗവിന് വേണ്ടി മികച്ച രീതിയിൽ പന്തെറിഞ്ഞ രവി ബിഷ്ണോയ് 4 ഓവറിൽ 28 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. 3 വിക്കറ്റെടുത്തുവെങ്കിലും മാർക് വുഡ് 4 ഓവറിൽ 49 റൺസ് വഴങ്ങിയത് ലഖ്നൗവിന് തിരിച്ചടിയായി.

മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് ലഖ്നൗവിനും ലഭിച്ചത്. ഓപ്പണർമാരായ രാഹുലും കൈൽ മെയേഴ്സും ചേർന്ന് അവരെ ഒന്നാം വിക്കറ്റിൽ 5.3 ഓവറിൽ 79 റൺസിൽ എത്തിച്ചു. എന്നാൽ മെയേഴ്സിനെ വീഴ്ത്തി മൊയീൻ അലി ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. 22 പന്തിൽ 53 റൺസ് നേടിയായിരുന്നു മെയേഴ്സിന്റെ മടക്കം. പിന്നീട് തുടരെ വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ നിയന്ത്രണം ചെന്നൈ ഏറ്റെടുക്കുകയായിരുന്നു.

18 പന്തിൽ 32 റൺസ് നേടി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിക്കോളാസ് പുരാൻ ലഖ്നൗവിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ പുരാനെ തുഷാർ ദേശ്പാണ്ഡെ സ്റ്റോക്സിന്റെ കൈകളിൽ എത്തിച്ചു. അവസാന നിമിഷം, ഇംപാക്ട് പ്ലേയർ ആയി കളത്തിലിറങ്ങിയ ആയുഷ് ബദോനി 23 റൺസുമായി പൊരുതിയെങ്കിലും, ചെന്നൈയുടെ ഇംപാക്ട് പ്ലേയർ ദേശ്പാണ്ഡെ ബദോനിയെ മടക്കി. ഒടുവിൽ ലഖ്നൗവിന്റെ പോരാട്ടം 20 ഓവറിൽ 7 വിക്കറ്റിന് 205ൽ അവസാനിക്കുകയായിരുന്നു.

4 ഓവറിൽ 26 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ മൊയീൻ അലിക്ക് പുറമേ, 2 വിക്കറ്റ് വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെ, 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്റ്നർ എന്നിവരും ചെന്നൈക്ക് വേണ്ടി തിളങ്ങി.

Tags: CSKIPL23LSG
Share2
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies