വാഷിംഗ്ടൺ: ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തി ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ ഏറെ പ്രശസ്തമായ നീലക്കിളി ലോഗോയ്ക്കാണ് മസ്‌ക് മാറ്റം വരുത്തിയിരിക്കുന്നത്. ഡോഗ്‌കോയിൻ ക്രിപ്‌റ്റോ കറൻസിയുടെ മീം ആയ നായയാണ് ട്വിറ്ററിന്റെ പുതിയ ലോഗോ. മൈക്രോ ബ്ലോഗിംഗ് സൈറ്റിന്റെ ഡെസ്‌ക്ടോപ്പ് വേർഷനിലാണ് ഈ മാറ്റ് വരുത്തിയിരിക്കുന്നത്.
മൊബൈൽ ആപ്പുകളിൽ ഈ മാറ്റം കാണാൻ സാധിക്കില്ല. ലോഗോ മാറിയതിനെ കുറിച്ച് രസകരമായ ട്വീറ്റുകളും മസ്‌ക് പങ്കുവച്ചിട്ടുണ്ട്. പുതിയ ലോഗോയിലുള്ള നായ കാറിൽ പോലീസ് ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നതും, ഡ്രൈവിംഗ് ലൈസൻസ് കാണിക്കുമ്പോൾ നീലക്കിളിയുടെ ചിത്രം പഴയതാണെന്നും പറയുന്നതാണ് ഒരു ട്വീറ്റ്.
ലോഗോ മാറ്റണമെന്ന് ആവശ്യപ്പെട്ട ഒരു ട്വിറ്റർ ഉപഭോക്താവുമായി മസ്‌ക് നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ടും പങ്കുവച്ചിട്ടുണ്ട്. ഇയാളുടെ ആവശ്യം നിറവേറ്റിയെന്ന കുറിപ്പോടെയാണ് ഇത് പങ്കുവച്ചിരിക്കുന്നത്.












