പാലക്കാട്: വാണിയംകുളത്ത് വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കാറും ടോറസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നെന്മാറ-വല്ലങ്ങി വേല കണ്ട് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
രാവിലെയോടെയായിരുന്നു വാണിയംകുളത്ത് അപകടം ഉണ്ടായത്. ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. ഏഴ് പേർക്കാണ് പരിക്കേറ്റത്. ഇവർ അടുത്തുള്ള ആശുപത്രികളിൽ ചികിത്സയിലാണ്.
ഇതിനിടെ താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വയനാട് സ്വദേശികളായ റാഷിദ്, ഷരീഫ് എന്നിവർക്കാണ് പരിക്കേറ്റത്. ചുരം ഒൻപതാം വളവിന് സമീപമാണ് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞു. നാട്ടുകാരും പോലീസും ചേർന്നാണ് ഇവരെ രക്ഷിച്ചത്.
Discussion about this post