ന്യൂഡൽഹി:ഇന്ത്യക്കാരനായതിൽ അഭിമാനിക്കാന്നുവെന്ന് ഐശ്വര്യ റായ് ബച്ചൻ. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ.
“കുട്ടികളുമായി കൂടുതൽ ഇടപഴകാനും അവർക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കാനും ഇവിടെ സാധിക്കുന്നു. അവർക്ക് ഇന്ത്യയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കണം. ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കാൻ അവർക്ക് കഴിയണം,ഇന്ത്യയിൽ ജനിച്ചതിൽ നമ്മൾക്കെല്ലാവർക്കും അഭിമാനമുണ്ടാകണം ” ഐശ്വര്യ പറഞ്ഞു.
വളർന്നുവരുന്ന കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ് നിത അംബാനി കൾച്ചറൽ സെൻറർ. ഇന്ത്യൻ കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്ഥാപനത്തിൻറെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും ആധുനികവും ലോകോത്തരവുമായ സാംസ്‌കാരിക കേന്ദ്രമായിരിക്കും ഇത്.
സംഗീതം, നാടകം, ഫൈന്‍ ആര്‍ട്‌സ്, കരകൗശലവസ്തുക്കള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും ആസ്വദിക്കാനുമുള്ള അവസരം ഇവിടെയുണ്ടാകും. ഇന്ത്യയിലെ ഏറ്റവും മികച്ച കലാസൃഷ്ടികളുടെ പഠനവും ഇവിടെ നടക്കും.









Discussion about this post