Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

പൊന്നോമനകളുടെ വളർച്ചയിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ, കുട്ടികളിലെ ഓട്ടിസം നേരത്തെ എങ്ങനെ തിരിച്ചറിയാം?

by Brave India Desk
Apr 4, 2023, 04:39 pm IST
in Health
Share on FacebookTweetWhatsAppTelegram

ഒരു വ്യക്തിയുടെ ആശയവിനിമയ ശേഷിയെ സാരമായി ബാധിക്കുന്ന വളർച്ചയുമായി ബന്ധപ്പെട്ട ഗുരുതരമായ തകരാറാണ് ഓട്ടിസം എന്ന് നമുക്കറിയാം. നാഡീവ്യവസ്ഥയെ ആണ് ഓട്ടിസം ബാധിക്കുന്നത്. അതിനാൽ ഓട്ടിസം ബാധിച്ചയാളുടെ മൊത്തത്തിലുള്ള അവബോധം, വൈകാരികത, സാമൂഹ്യ, ശാരീരിക ആരോഗ്യം എന്നിവയെല്ലാം താറുമാറാകുന്നു. മസ്തിഷ്കത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ഓട്ടിസം സ്പെക്ട്രം ഡിസോഡർ (എഎസ്ഡി) എന്നാണ് ഓട്ടിസമെന്ന അവസ്ഥ അറിയപ്പെടുന്നത്.

ഓട്ടിസം സ്പെക്ട്രത്തിലുള്ള നിരവധി കുഞ്ഞുങ്ങൾ, ജനിച്ച് വളരെയേറെ കഴിഞ്ഞാണ് വളർച്ചാപ്രശ്നങ്ങൾ കാണിക്കുക. പ്രത്യേകിച്ച് സാമൂഹികമായും ഭാഷാപരവുമായുള്ള കഴിവുകൾ പ്രകടിപ്പിക്കേണ്ട സമയത്തായിരിക്കും മാതാപിതാക്കൾക്ക് കുട്ടികളിലെ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കുക. സംസാരവൈകല്യങ്ങൾ അല്ലെങ്കിൽ സംസാരിക്കാൻ വൈകുക, മറ്റുള്ളവരുമായുള്ള പെരുമാറ്റത്തിലുള്ള പാകപ്പിഴകൾ എന്നിവയെല്ലാം ഓട്ടിസത്തിന്റെ ലക്ഷണമായിരിക്കാം. എങ്കിലും ഓട്ടിസം ഉള്ള കുഞ്ഞുങ്ങൾ വളർച്ചയുടെ യഥാസമയങ്ങളിൽ മുട്ടിലിഴയുകയും  ഇരിക്കുകയും നടക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ വളരെ ചെറുപ്രായത്തിൽ ഓട്ടിസം തിരിച്ചറിയപ്പെടുക പ്രയാസകരമാണ്.

Stories you may like

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

അമേരിക്കൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് വളരെ ചെറുപ്രായത്തിൽ കുട്ടികളിലെ ഓട്ടിസം കണ്ടെത്തുന്നതിന് സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അവ പ്രകാരം ഓട്ടിസമുള്ള കുട്ടികൾ വളരെ നേരത്തെ തന്നെ പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ പരിശോധിക്കാം.

ജോയിന്റ് അറ്റൈൻഷൻ വൈകുക, അല്ലെങ്കിൽ ഇല്ലാതിരിക്കുക

ഓട്ടിസമുള്ള കുട്ടികളും അല്ലാത്തവരും തമ്മിലുള്ള പ്രധാന വ്യത്യാസമാണ് ജോയിന്റ്  അറ്റൈൻഷൻ വൈകുകയോ അല്ലെങ്കിൽ ഇല്ലാതാരിക്കുകയോ ചെയ്യുന്ന അവസ്ഥ. ഓട്ടിസമുള്ള മിക്ക കുട്ടികളിലും ഈ ലക്ഷണം ഉണ്ടാകാറുണ്ട്.

എന്താണ് ജോയിന്റ് അറ്റെൻഷൻ ?

കുഞ്ഞുകുട്ടികൾ മുതിർന്നവർ കാണിച്ചുകൊടുക്കുന്ന വസ്തുവിനെയോ പരിപാടിയോ മറ്റൊരു വ്യക്തിയെയോ നോക്കുകയും പിന്നീട് അത് കാണിക്കുന്ന ആളെയും അവർ കാണിക്കുന്നതിനെയും മാറിമാറി നോക്കുകയും അവയെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നതിനെയാണ് ജോയിന്റ് അറ്റെൻഷൻ എന്ന് വിളിക്കുന്നത്.  പിന്നീടുള്ള സാമൂഹിക, ആശയവിനിമയ ശേഷികൾ വളർത്തിയെടുക്കുന്നതിൽ വളരെ പ്രധാനമാണ് ജോയിന്റ് അറ്റെൻഷൻ. വൈകാരികമായ ഭാവപ്രകടനങ്ങൾ,  ശബ്ദങ്ങൾ, മറ്റ് ചേഷ്ടകൾ തുടങ്ങി അങ്ങോട്ടുമിങ്ങോട്ടുമുള്ള സാമൂഹിക ഇടപെടലുകളെ റെസിപ്രോക്കൽ സോഷ്യൽ ഇന്റെറാക്ഷൻ എന്നാണ് വിളിക്കുന്നത്.

ജോയിന്റ് അറ്റെൻഷന് വിവിധ സ്റ്റേജുകൾ ഉണ്ട്. ഓട്ടിസം സ്പെക്ട്രത്തിലുള്ള കുട്ടികളിൽ  സാധാരണയായി സാമൂഹികമായ ആശയവിനിയമ ശേഷികൾ വളരെ വൈകിയായിരിക്കും കൈവരിക്കുക. ചിലരിൽ ഇത്തരം കഴിവുകൾ ഇല്ലാതിരിക്കുകയും ചെയ്യാം. പന്ത്രണ്ട് മാസം, അതായത് ഒരു വയസ്സ് പ്രായമുള്ള കുട്ടികൾ അച്ഛനോ അമ്മയോ വിരൽ കൊണ്ടോ മറ്റോ ചൂണ്ടിക്കാണിക്കുന്ന ഇടത്തേക്ക് വളരെ എളുപ്പത്തിൽ നോക്കും. അതിനുശേഷം അത് കാണിച്ചുകൊടുത്ത വ്യക്തിയെയും അവർ വീണ്ടും നോക്കും. എന്നിട്ട് മുതിർന്നവരുടെ ഭാവം അവർ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ ഓട്ടിസം സ്പെക്ട്രത്തിലുള്ള കുട്ടികൾ മാതാപിതാക്കൾ ചൂണ്ടിക്കാണിക്കാണിക്കുന്ന ഇടത്തേക്ക് നോക്കണമെന്നില്ല.  പതിനഞ്ച് മാസം പ്രായമുള്ളപ്പോൾ കുട്ടികൾ തങ്ങൾക്ക് വേണ്ട സാധനങ്ങൾ ചൂണ്ടിക്കാണിക്കും. എന്നാൽ ഓട്ടിസം സ്പെക്ട്രത്തിലുള്ള കുട്ടികൾ  മാതാപിതാക്കളുടെ കൈ പിടിച്ച് അവർക്ക് വേണ്ട സാധനത്തിനടുത്തേക്ക് മാതാപിതാക്കളുടെ കൊണ്ടുപോകും. ചിലപ്പോൾ ആ വസ്തുവിൽ അവർ മാതാപിതാക്കളുടെ കൈ കൊണ്ടുവെക്കുകയും ചെയ്യും. എന്നാൽപ്പോലും അവർ ഭാവപ്രകടനത്തിലൂടെയോ ആഗ്യത്തിലൂടെയോ നോട്ടത്തിലൂടെയോ അവരുടെ ആവശ്യം പ്രകടിപ്പിക്കില്ല.

സംസാരവൈകല്യങ്ങൾ ഉണ്ടാകുകയോ സംസാരിക്കാൻ വൈകുകയോ ചെയ്യുക

ഓട്ടിസം സ്പെക്ട്രത്തിലുള്ള മിക്ക കുട്ടികളും സാധാരണ കുട്ടികളെ അപേക്ഷിച്ച് വൈകിയാണ് സംസാരിച്ച് തുടങ്ങുക. മാത്രമല്ല, സംസാരത്തിലൂടെയല്ലാത്ത  (ആംഗ്യങ്ങളിലൂടെയോ നോട്ടത്തിലൂടെയോ ഭാവപ്രകടനങ്ങളിലൂടെയോ) ഉള്ള ആശയവിനിമയങ്ങളും ഇവർക്ക് കുറവായിരിക്കും. ഉദാഹരണത്തിന് ഓട്ടിസം സ്പെക്ട്രത്തിലുള്ള ഒരു കുട്ടി വസ്തുക്കളെയോ കാര്യങ്ങളെയോ സൂചിപ്പിക്കാൻ വാക്കുകൾ ഉപയോഗിക്കുമെങ്കിലും അവരുടെ ആവശ്യങ്ങൾ അറിയിക്കാൻ ആ വാക്കുകൾ ഉപയോഗിക്കില്ല.

മിക്ക കുട്ടികളും  അവർ കേൾക്കുന്നത് ആവർത്തിച്ച് പറയുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോകാറുണ്ട്. ഓട്ടിസം സ്പെക്ട്രത്തിലുള്ള കുട്ടികൾ അവർ കേൾക്കുന്ന കാര്യങ്ങൾ ദീർഘനാൾ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. മാത്രമല്ല, സിനിമയിലെ ഡയലോഗ്,  അല്ലെങ്കിൽ ആർക്കെങ്കിലും ഇടയിലെ സംഭാഷണം എന്നിവയെല്ലാം  അവർ കേട്ട അതേ ടോണിൽ അനുകരിക്കാനും  അവർ ശ്രമിക്കും.

വളർച്ചയുടെ വിവിധ ഘട്ടങ്ങളിലും കഴിവുകളിലുമുള്ള അപര്യാപ്തതകൾ

അൽപ്പം മുതിർന്നതിന് ശേഷം ഓട്ടിസം തിരിച്ചറിയപ്പെടുന്ന ഇരുപത്തിയഞ്ച് ശതമാനം കുട്ടികളും തുടക്കത്തിൽ അൽപ്പം ഭാഷാശേഷികളൊക്കെ കൈവരിക്കുമെങ്കിലും പിന്നീട് പെട്ടെന്നോ അല്ലെങ്കിൽ ക്രമേണയോ അവ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതായി കാണാറുണ്ട്. പതിനഞ്ച് മാസത്തിനും ഇരുപത്തിയഞ്ച് മാസത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ഇത് സംഭവിക്കാറ്. മാത്രമല്ല, സാമൂഹികമായി അവർ വളരെ ഉൾവലിയുകയും ചെയ്യും. മക്കൾക്ക് ഓട്ടിസമുണ്ടോ എന്ന് സംശയിക്കുന്ന മാതാപിതാക്കൾ  പതിനെട്ട് മാസത്തിനും ഇരുപത്തിനാല് മാസത്തിനും ഇടയിൽ അവരെ ഓട്ടിസം സ്ക്രീനിംഗിന് വിധേയമാക്കുന്നത് നല്ലതാണെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്സ് നിർദ്ദേശിക്കുന്നു. ഓട്ടിസം കണ്ടെത്തിയാൽ ഉടൻ തന്നെ അവർക്ക് പ്രത്യേക പരിശീലനവും പരിചണവും നൽകുന്നത് മുന്നോട്ടുള്ള ജീവിതത്തിൽ വളരെ പ്രധാനമാണ്. അതുകൊണ്ട് കുട്ടികൾ കളിക്കുന്നതിലും  ഗ്രഹിക്കുന്നതിലും സംസാരിക്കുന്നതിലും നടക്കുന്നതിലുമെല്ലാം ഏതെങ്കിലും രീതിയിലുള്ള തകരാറുകൾ ശ്രദ്ധിച്ചാൽ ഒരു ഡോക്ടറുടെ സേവനം തേടുക.

Tags: autism spectrum disorderASDjoint attention
Share5TweetSendShare

Latest stories from this section

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

കാൻസർ ചികിത്സ ഇനി ചിലവ് കുറയും ; ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നിന് യുഎസ് എഫ്ഡിഎ അംഗീകാരം

കാൻസർ ചികിത്സ ഇനി ചിലവ് കുറയും ; ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നിന് യുഎസ് എഫ്ഡിഎ അംഗീകാരം

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

അത്തിപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളോ?

അത്തിപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളോ?

Discussion about this post

Latest News

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ ; മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി ; ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കം കുറിച്ചു

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ ; മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി ; ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കം കുറിച്ചു

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies