പറ്റ്‌ന: ബിഹാറിലെ സസരം ജില്ലയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ വിചിത്രവാദവുമായി ആർജെഡി എംഎൽഎ മുഹമ്മദ് നെഹാലുദ്ദീൻ. സ്വയ രക്ഷയ്ക്കായി മുസ്ലീം യുവാക്കൾ ബോംബുണ്ടാക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം ഉണ്ടായതെന്നാണ് നെഹാലുദ്ദീൻ പറയുന്നത്. സ്ഥലത്ത് കലാപമുണ്ടാക്കാൻ ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതിനിടെയാണ് വിചിത്രവാദവുമായി നെഹാലുദ്ദീൻ രംഗത്ത് എത്തിയത്.
ഇപ്പോൾ മുസ്ലീങ്ങൾ രാജ്യത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതേ തുടർന്ന് സ്വയ രക്ഷയ്ക്കായി ചില മുസ്ലീം യുവാക്കൾ ചേർന്ന് കെട്ടിടത്തിനുള്ളിൽ ബോംബ് നിർമ്മിയ്ക്കുകയായിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. അവർ മരിച്ചു പോയിരുന്നുവെങ്കിൽ എന്തായേനെ സ്ഥിതി. എല്ലാ മുസ്ലീം യുവാക്കൾക്കും സ്വയ രക്ഷയ്ക്കായി ഇങ്ങനെ ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത് എന്നും നെഹാലുദ്ദീൻ കൂട്ടിച്ചേർത്തു.
രണ്ട് ദിവസം മുൻപാണ് സസരമിലെ മസ്ജിദിന് സമീപത്തെ കെട്ടിടത്തിൽ ബോംബ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് മുൻപുള്ള ദിവസങ്ങളിൽ പ്രദേശത്ത് ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികൾ വ്യാപക ആക്രമണമാണ് നടത്തിയിരുന്നത്.
Discussion about this post