Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പുറത്തേക്ക് പോകാനുള്ള എല്ലാ സൂചനകളും നൽകിയ ഒരാളെ പറ്റുന്നത്ര അപഹസിക്കുകയും പിടിച്ചു നിർത്താൻ ഒരു ശ്രമവും നടത്താതിരിക്കുകയും ചെയ്തിട്ട് ഇപ്പോൾ കൂക്കി വിളിച്ചിട്ട് എന്ത് കാര്യം; കോൺഗ്രസിനെ വിമർശിച്ച് മുരളി തുമ്മാരുകുടി

by Brave India Desk
Apr 7, 2023, 12:19 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിന്റെ നിലപാടുകൾക്കെതിരെ വിമർശനവുമായി മുരളി തുമ്മാരുകുടി. അദ്ദേഹത്തിനെതിരായ വിമർശനം ഉണ്ടായപ്പോൾ തന്നെ അത് തടയാൻ ശ്രമിക്കാതിരുന്ന കോൺഗ്രസ് ഇന്നിപ്പോൾ അനിലിന് പിന്നാലെ കൂക്കുവിളികളുമായി കൂടിയിരിക്കുകയാണ്. ആദ്യ വിവാദം ഉണ്ടായപ്പോൾ തന്നെ അനിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള സാധ്യത താൻ കോൺഗ്രസ് സുഹൃത്തുക്കളോട് പറഞ്ഞെങ്കിലും എല്ലാവരും തള്ളിക്കളയുകയായിരുന്നുവെന്ന് മുരളി തുമ്മാരുകുടി പറയുന്നു.

പിന്നീടും അനിൽ ആന്റണിയെ ഏറ്റവും മോശമായി ചിത്രീകരിക്കുകയും അപഹസിക്കുകയും ചെയ്യുന്ന പ്രതികരണമാണ് സൈബർ രംഗത്ത് കോൺഗ്രസുകാരിൽ നിന്ന് ഉണ്ടായത്. ഈ കഴിഞ്ഞ മാസങ്ങളിൽ എന്നെങ്കിലും അദ്ദേഹത്തെ കോൺഗ്രസ്സിൽ പിടിച്ചു നിർത്താൻ ഉള്ള എന്തെങ്കിലും ശ്രമം ഉണ്ടായതായി വായിച്ചില്ല. അത്ര പിടിച്ചു നിർത്തേണ്ട ആളൊന്നുമല്ല എന്നുള്ള തരത്തിലാണ് സുഹൃത്തുക്കൾ സംസാരിച്ചതും. ഇന്നിപ്പോൾ അദ്ദേഹം കോൺഗ്രസ്സിൽ നിന്നും പോകുന്നു, ആളുകൾ മൊത്തം അദ്ദേഹത്തിന്റെ പുറകെ കൂക്കുവിളികളുമായി കൂടിയിരിക്കുന്നു. കുറേ പേർ അദ്ദേഹത്തിന്റെ പിതാവിന്റെ പിന്നാലെയും.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

പ്രായപൂർത്തിയായ ഒരാൾ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും പാർട്ടി തിരഞ്ഞെടുത്താൽ അയാളുടെ അച്ഛനെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യം?
പുറത്തേക്ക് പോകാൻ ഉള്ള എല്ലാ സൂചനകളും നൽകിയ ഒരാളെ പറ്റുന്നത്ര അപഹസിക്കുകയും പിടിച്ചു നിർത്താൻ ഒരു ശ്രമവും നടത്താതിരിക്കുകയും ചെയ്തിട്ട് ഇപ്പോൾ കൂക്കി വിളിച്ചിട്ട് എന്ത് കാര്യമാണ് ഉള്ളതെന്നും മുരളി തുമ്മാരുകുടി ചോദിക്കുന്നു.

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്,

അനിൽ ആൻറണിയും കോൺഗ്രസ്സുകാരും
അനിൽ ആന്റണി കോൺഗ്രസ്സ് വിട്ട് ബി ജെ പി യിൽ പോകുമെന്ന് അദ്ദേഹത്തെ പറ്റിയുള്ള ആദ്യത്തെ വിവാദം ഉണ്ടായപ്പോൾ തന്നെ ഞാൻ എന്റെ കോൺഗ്രസ്സ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
പക്ഷെ അവരെല്ലാം ആ സാധ്യത തള്ളിക്കളയുകയാണ് ഉണ്ടായത്
അന്നും പിന്നീടും അനിൽ ആന്റണിയെ ഏറ്റവും മോശമായി ചിത്രീകരിക്കുകയും അപഹസിക്കുകയും ചെയ്യുന്ന പ്രതികരണമാണ് സൈബർ രംഗത്ത് എങ്കിലും കോൺഗ്രസ്സ്‌കാരിൽ നിന്നും ഉണ്ടായത്.
ഈ കഴിഞ്ഞ മാസങ്ങളിൽ എന്നെങ്കിലും അദ്ദേഹത്തെ കോൺഗ്രസ്സിൽ പിടിച്ചു നിർത്താൻ ഉള്ള എന്തെങ്കിലും ശ്രമം ഉണ്ടായതായി വായിച്ചില്ല
അത്ര പിടിച്ചു നിർത്തേണ്ട ആളൊന്നുമല്ല എന്നുള്ള തരത്തിലാണ് സുഹൃത്തുക്കൾ സംസാരിച്ചതും
ഇന്നിപ്പോൾ അദ്ദേഹം കോൺഗ്രസ്സിൽ നിന്നും പോകുന്നു, ആളുകൾ മൊത്തം അദ്ദേഹത്തിന്റെ പുറകെ കൂക്കുവിളികളുമായി കൂടിയിരിക്കുന്നു. കുറേ പേർ അദ്ദേഹത്തിന്റെ പിതാവിന്റെ പിന്നാലെയും.
നിങ്ങൾക്കിപ്പോൾ എന്തായിരുന്നു വേണ്ടത്
അദ്ദേഹം നിൽക്കണോ അതോ പോണോ?
പൊതുവെ ഇന്ത്യയിൽ നമ്മുടെ മതവും രാഷ്ട്രീയവും ഒക്കെ ജന്മം കൊണ്ടാണ് തീരുമാനിക്കപ്പെടുന്നത്.
പക്ഷെ പ്രായപൂർത്തിയായ ഒരാൾ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും പാർട്ടി തിരഞ്ഞെടുത്താൽ അയാളുടെ അച്ഛനെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യം?
പുറത്തേക്ക് പോകാൻ ഉള്ള എല്ലാ സൂചനകളും നൽകിയ ഒരാളെ പറ്റുന്നത്ര അപഹസിക്കുകയും പിടിച്ചു നിർത്താൻ ഒരു ശ്രമവും നടത്താതിരിക്കുകയും ചെയ്തിട്ട് ഇപ്പോൾ കൂക്കി വിളിച്ചിട്ട് എന്ത് കാര്യം ?
കോൺഗ്രസ്സിന് എന്റെ ഉപദേശത്തിന്റെ ആവശ്യം ഒന്നുമില്ല, എന്നാലും എനിക്ക് ഇതിൽ നിന്നും ഒരു പാഠമേ പഠിക്കാൻ തോന്നുന്നുള്ളൂ.
അനിൽ ആന്റണി കോൺഗ്രസ്സ് വിട്ടു പോകാൻ പോകുന്ന അവസാനത്തെ ആളൊന്നുമല്ല. ഇതിലും പ്രധാനപ്പെട്ട ആളുകളെ ഒക്കെ പുറത്തുചാടിക്കാൻ ഉള്ള തരത്തിലുള്ള പെരുമാറ്റം സൈബർ രംഗത്തുനിന്നും പുറത്തുനിന്നും കോൺഗ്രസുകാരിൽ നിന്നും തന്നെ ഉണ്ടാകുന്നത് മാറി നിൽക്കുന്ന എന്നെപ്പോലുള്ളവർക്ക് കൃത്യമായി കാണാം.
കൂടുതൽ ആളുകൾ കോൺഗ്രസ്സ് പാർട്ടിക്ക് പുറത്തേക്ക് പോകാതിരിക്കണമെങ്കിൽ അവർ പാർട്ടിയിൽ ഉള്ളപ്പോൾ അവരോട് സമന്വയത്തിന്റെ ഭാഷയിൽ സംസാരിക്കണം. വാസ്തവത്തിൽ കോൺഗ്രസ്സിൽ നിന്നും പുറത്തേക്ക് പോകാൻ സാധ്യത ഉള്ളവരെ പിടിച്ചു നിർത്താനും പുറത്തെത്തിയവരെ തിരിച്ചെത്തിക്കാനും ഒരു പ്രത്യേക വകുപ്പ് തന്നെ ഉണ്ടാക്കാനുള്ള സമയമായി.
ഉണ്ടാക്കിയാൽ എല്ലാവർക്കും നല്ലത്
മുരളി തുമ്മാരുകുടി

Tags: congressMurali ThummarukudiANIL ANTONY
Share1TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies