Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അനായാസ ജയം നേടി ലഖ്നൗ; ഹൈദരാബാദിന് ജയം ഇനിയുമകലെ

5 വിക്കറ്റിനാണ് സൂപ്പർ ജയന്റ്സിന്റെ വിജയം

by Brave India Desk
Apr 7, 2023, 11:13 pm IST
in Cricket, India, Sports
Share on Facebook
Tweet
WhatsApp
Telegram

ലഖ്നൗ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അനായാസ ജയം നേടി ലഖ്നൗ സൂപ്പർ ജയന്റ്സ്. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടായ ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്പേയ് ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 5 വിക്കറ്റിനാണ് സൂപ്പർ ജയന്റ്സ് ഹൈദരാബാദിനെ തകർത്തത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ സ്പിൻ കരുത്തിൽ ലഖ്നൗ വരിഞ്ഞുമുറുക്കി. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമെടുക്കാനേ അവർക്ക് സാധിച്ചുള്ളൂ.  മറുപടി ബാറ്റിംഗിൽ, 16 ഓവറിൽ ലഖ്നൗ വിജയലക്ഷ്യം മറികടന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യ, 4 ഓവറിൽ 23 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ വെറ്ററൻ സ്പിന്നർ അമിത് മിശ്ര, ഓരോ വിക്കറ്റുകൾ വീതം പങ്കിട്ട യാഷ് ഠാക്കൂർ, രവി ബിഷ്ണോയ് എന്നിവർ ചേർന്നാണ് ഹൈദരാബാദിനെ പിടിച്ചു കെട്ടിയത്. രാഹുൽ ത്രിപാഠിയെ പുറത്താക്കാൻ അമിത് മിശ്ര എടുത്ത അതിമനോഹരമായ ക്യാച്ച് ശ്രദ്ധേയമായി.

35 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ഓപ്പണർ അന്മോല്പ്രീത് സിംഗ് 31 റൺസെടുത്തു. 10 പന്തിൽ 2 സിക്സറുകൾ ഉൾപ്പെടെ 21 റൺസുമായി അബ്ദുൾ സമദ് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിൽ സമ്മർദ്ദങ്ങളിലാതെ കളിച്ച ലഖ്നൗ അനായസമായി ദുർബലമായ ടോട്ടൽ പിന്തുടർന്നു, ഇടയ്ക്ക് വിക്കറ്റുകൾ വീണെങ്കിലും, കരുതലോടെ കളിച്ച ക്യാപ്ടൻ ഉൾപ്പെടെ ഉള്ളവരുടെ ഇന്നിംഗ്സുകൾ ലഖ്നൗവിന് മുതൽക്കൂട്ടായി. 35 റൺസെടുത്ത രാഹുൽ ആണ് ലഖ്നൗവിന്റെ ടോപ് സ്കോറർ. ബൗളിംഗിന് പുറമേ ബാറ്റിംഗിലും തിളങ്ങിയ ക്രുണാൽ പാണ്ഡ്യ 23 പന്തിൽ 34 റൺസ് നേടി.

ഹൈദരാബാദിനായി ആദിൽ റഷീദ് അവസാന നിമിഷം 2 വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും, അപ്പോഴേക്കും ലഖ്നൗ ജയം ഉറപ്പിച്ചിരുന്നു. ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫറൂഖി, ഉമ്രാൻ മാലിക് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ജയത്തോടെ പോയിന്റ് പട്ടികയിൽ ലഖ്നൗ ഒന്നാമതെത്തി. 3 കളികളിൽ 2 ജയവും ഒരു തോൽവിയുമാണ് അവർക്ക് ഉള്ളത്. കളിച്ച 2 കളികളിലും തോറ്റ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്.

Tags: IPL23LSGSRH
Share3
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies