ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് മുൻ എം പിയുമായ രാഹുൽ ഗാന്ധിക്കെതിരെ വിമർശനം തുടർന്ന് എ കെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനിൽ കെ ആന്റണി. ഒരു ദേശീയ പാർട്ടിയുടെ മുൻ അദ്ധ്യക്ഷനും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ രാഹുലിന്റെ ഭാഷ ഒരിക്കലും ഒരു ദേശീയ നേതാവിന്റേതല്ല. അത് ഓൺലൈൻ- സാമൂഹിക മാദ്ധ്യമ ട്രോളിന് സമാനമാണ്. അദ്ദേഹത്തിന്റെ ഗതികേടിനോട് അനുകമ്പ മാത്രമാണെന്നും അനിൽ ട്വിറ്ററിൽ കുറിച്ചു.
അദാനിയുടെ പേരിനോട് ചേർത്ത് ഗുലാം, സിന്ധ്യ, കിരൺ, ഹിമന്ത, അനിൽ എന്നീ പേരുകൾ ഉൾപ്പെടുത്തിയ ഒരു ഗ്രാഫിക്കൽ കാർഡ് രാഹുൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനോടായിരുന്നു അനിലിന്റെ പ്രതികരണം.
രാഷ്ട്ര നിർമാണ പ്രക്രിയയിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയ ഈ മഹാന്മാർക്കൊപ്പം തന്റെ പേരും ചേർത്തതിന് രാഹുലിനോട് താൻ വിനീതനാകുന്നു. ഒരു കുടുംബത്തിന് വേണ്ടി പണിയെടുക്കുന്നതിന് പകരം ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിച്ചതുകൊണ്ട് പാർട്ടി വിടേണ്ടി വന്നവരാണ് ഇവരെന്നും ട്വീറ്റിൽ അനിൽ കെ ആന്റണി അഭിപ്രായപ്പെടുന്നു.
Sri. @RahulGandhi – This is sad to see a former President of a national party – the so called PM candidate of the @INCIndia speak like an online / social media cell troll and not like a national leader. Very humbled to see my fledgling name also with these tall stalwarts who have… https://t.co/a0hgRFkytU
— Anil K Antony (Modiyude Kudumbam) (@anilkantony) April 8, 2023
Discussion about this post