ന്യൂഡൽഹി: ബിജെപിയിൽ ചേരാനുള്ള മകന്റെ തീരുമാനം തെറ്റായി പോയെന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അനിൽ കെ ആന്റണി. അദ്ദേഹം എന്റെ അച്ഛനാണ്. അദ്ദേഹത്തോട് എനിക്ക് തികഞ്ഞ ബഹുമാനവും സ്നേഹവുമാണ് ഉള്ളത്. എന്നാൽ രാഷ്ട്രീയം വ്യത്യസ്തവും വ്യക്തിപരവും സ്വതന്ത്രവുമാണെന്ന് അനിൽ കെ ആന്റണി പറഞ്ഞു.
രാഷ്ട്രീയത്തിന്റെ പേരിൽ എനിക്ക് അച്ഛനോടുള്ള സ്നേഹം ഒരിക്കലും കുറയുകയില്ല. അദ്ദേഹത്തിനും അങ്ങനെ തന്നെ ആയിരിക്കുമെന്നും അനിൽ കെ ആന്റണി ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
ബിജെപിയിൽ ചേരാനുള്ള അനിലിന്റെ തീരുമാനം തന്നെ വേദനിപ്പിച്ചുവെന്നായിരുന്നു എ കെ ആന്റണിയുടെ ആദ്യ പ്രതികരണം. അത് ശരിക്കും തെറ്റായ തീരുമാനമായിരുന്നുവെന്നും ആന്റണി അഭിപ്രായപ്പെട്ടിരുന്നു.
Leave a Comment