ഇടുക്കി : ജോസ് കെ മാണി എംപിയുടെ മകൻ കെഎം മാണി(19) ഓടിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ (ജിസ്-35), സഹോദരൻ ജിൻസ് ജോൺ(30) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കെഎം മാണിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം. അപകടസമയത്ത് വാഹനം ഓടിച്ചത് 47 വയസുളള ഒരാൾ എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ ഇത് ജോസ് കെ മാണിയുടെ മകൻ കെഎം മാണിയാണെന്ന ആരോപണങ്ങൾ അന്ന് തന്നെ ഉയർന്നിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിരുന്നു. ഇതോടെയാണ് അറസ്റ്റ് ചെയ്തത്.
അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കെഎം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് 7ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടതായി കോട്ടയം എസ്.പി. പറഞ്ഞു. ഇന്നോവ കാറിന്റെ ഉടമസ്ഥൻ ജോസ് കെ. മാണിയുടെ സഹോദരീഭർത്താവാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
Discussion about this post