അമൃത്സർ; ഖാലിസ്ഥാനി വിഘടനവാദി അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായി പപാൽപ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തു. ഹോഷിയാർപൂർ പോലീസാണ് പപാൽസിങ്ങിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് പോലീസും കൗണ്ടർ ഇന്റലിജൻസ് യൂണിറ്റും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് പപാൽപ്രീതിനെ ഹോഷിയാർപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഐഎസ്ഐ ബന്ധമുള്ള അമൃത്പാൽ സിങ്ങിന്റെ ഏറ്റവും വിശ്വസ്തനായ സഹായിയാണ് പപാൽപ്രീത് സിംഗ്. ദീപ് സിദ്ദുവിന്റെ മരണശേഷം വാരിസ് പഞ്ചാബ് ഡെയുടെ ഭരണം ഏറ്റെടുത്തപ്പോൾ മുതൽ അദ്ദേഹം അമൃത്പാലിന് നിർദ്ദേശം നൽകി വരികയായിരുന്നു. ഖാലിസ്ഥാനി പ്രചരണം നടത്തുന്നതിനായി ആരംഭിച്ച പഞ്ചാബ് ഷീൽഡ് എന്ന വെബ്‌സൈറ്റ് നടത്തുന്ന പപാൽപ്രീത്, ഒരു മാദ്ധ്യമപ്രവർത്തകൻ കൂടിയാണ്.
മാർച്ച് 18 മുതൽ പഞ്ചാബ് പോലീസ് അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നാഷണൽ സെക്യൂരിറ്റ് ഏജൻസി അമൃത് പാലിനെതിരെ കേസുകൾ ചുമത്തിയിട്ടുണ്ട്. അമൃത്പാലിനായി പോലീസ് തുടർച്ചയായി റെയ്ഡ് നടത്തുകയും അമൃത്പാലിൻറെ പുതിയ ചിത്രങ്ങളും ഓരോ ദിവസവും പുറത്തുവിടുകയും ചെയ്യുന്നുണ്ട്.
Discussion about this post