ന്യൂഡൽഹി : ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ കണ്ട്, അവരോടൊപ്പം ഫോട്ടോയെടുത്ത് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. കൊൽക്കത്തയിൽ ഐപിഎൽ കാണാൻ മകൾ സുഹാന ഖാനും സുഹൃത്ത് ഷാനയ കപൂറിനുമൊപ്പം എത്തിയതായിരുന്നു താരം. മത്സരത്തിന് ശേഷമാണ് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ അദ്ദേഹം കണ്ടത്.
ഇവരോടൊപ്പം ഏറെ നേരം ചിലവഴിച്ച ഷാരൂഖ് ഖാൻ എല്ലാവരോടുമൊപ്പം നിന്ന് ഫോട്ടോയുമെടുത്തു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചിത്രങ്ങൾ വൈറലായതോടെ പ്രതികരണങ്ങളുമായി നിരവധി പേർ എത്തുന്നുണ്ട്.
Discussion about this post