കൊൽക്കത്ത : ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന പലഹാരങ്ങളിൽ പുഴു ശല്യം. പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചിരിക്കുന്ന കേക്കിലൂടെയും മറ്റും പാറ്റകൾ പറന്നു നടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പരാതിപ്പെടുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പേസ്ട്രി വാങ്ങാനായി കടയിലെത്തിയ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കൗണ്ടറിലെത്തിയ യുവതി അവിടെ വെച്ചിരുന്നു ഭക്ഷണ സാധനങ്ങൾ കണ്ട് ഞെട്ടി. അവയ്ക്കിടയിലൂടെ പാറ്റയും മറ്റും പറന്നുനടക്കുന്ന കാഴ്ചയാണ് ഇവർ കണ്ടത്. ഓൺലൈൻ ഓർഡർ ചെയ്യുന്ന ഭക്ഷണവും ഇവിടെ നിന്ന് എത്തിച്ചുകൊടുക്കുന്നുണ്ട്.
https://twitter.com/karna_ocw/status/1643825869977436167?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1643825869977436167%7Ctwgr%5Edae3dcb29d270e98283b2d6ba47fefd2e7565092%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.freepressjournal.in%2Findia%2Fworms-infest-confections-put-up-for-sale-in-jw-marriot-hotel-horrifying-video-surfaces
ഈ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോ വൈറലായയതോടെ പ്രതികരണവുമായി നിരവധി പേർ എത്തുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോലും ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് പരിതാപകരമാണെന്നാണ് ആളുകൾ പറയുന്നത്.
Discussion about this post