നെടുമ്പാശ്ശേരി; കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും ബോംബ് ഭീഷണി. മനുഷ്യബോംബായി എത്തുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം ഭീഷണി എത്തിയ അതേ ഇമെയിൽ വിലാസത്തിൽ നിന്ന് തന്നെയാണ് ഇന്നും ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്. 10 ബിറ്റ്കോയിൻ ആവശ്യപ്പെട്ടാണ് ഇമെയിൽ സന്ദേശമെന്ന് പോലീസ് വ്യക്തമാക്കി.
ഇ-മെയിൽ സന്ദേശത്തിൻറെ ഉറവിടം കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇ-മെയിൽ സേവനദാതാവിന് കത്ത് നൽകും.സി.ഐ.എസ്.എഫിന്റെ ദ്രുതകർമ സേനയടക്കം വിമാനത്താവള പരിസരത്ത് അതിജാഗ്രതയിലാണ്.
Discussion about this post