കാസർകോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കാസർകോട് ആദൂർ ദേവറടുക്കയിലാണ് സംഭവം. മുഹമ്മദ് ആഷിഖ് (ഏഴ്), മുഹമ്മദ് ഫാസിൽ (9) എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങിപ്പോവുകയായിരുന്നു. കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികൾ അലമുറയിട്ട് നാട്ടുകാരെ വിവരം അറിയിച്ചു.
തുടർന്ന് ഓടിയെത്തിയ പരിസാരവാസികൾ പുഴയിലേക്ക് ചാടി. മുഹമ്മദ് ആഷിഖിനെ ആദ്യം പുറത്തെടുത്തു. എന്നാൽ ഫാസിലിനെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
കുട്ടികളെ ഉടൻ മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.












