കോട്ടയം : വിവാദപരാമര്ശങ്ങളൊന്നുമില്ലാതെ പാലയിലെ സ്വീകരണയോഗത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരുടെ പേര് പാലായില്‍ വൈകിട്ട് വെളിപ്പെടുത്തുമെന്ന് രാവിലെ സൂചന നല്‍കിയെങ്കിലും മാണി കാര്യമായി ഒന്നും പറഞ്ഞില്ല.
അതേസമയം തനിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കോണ്‍ഗ്രസ് എംഎല്‍എ ടി.എന്‍. പ്രതാപനും പി.സി. ജോര്‍ജിനും മാണി മറുപടി നല്കി.
ഇത്രയും കാലം സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നല്‍കിയിട്ടുണ്ട്. അതു പോലെ പാലായ്ക്കുള്ളത് പാലായ്ക്കും കേരളത്തിനുള്ളത് കേരളത്തിനും നല്കി. ഇത്രയും കാലം കൊണ്ട് ശതകോടികളുടെ നിക്ഷേപം പാലായില്‍ കൊണ്ടുവരാന്‍ സാധിച്ചെന്നും മാണി പറഞ്ഞു.
തന്നെ ഓര്‍ത്ത് അച്യുതാനന്ദന് കരയേണ്ടെന്നും. സ്വന്തം മകനെ പറ്റി ഓര്‍ത്ത് കരഞ്ഞാല്‍ മതിയെന്നും മാണി പറഞ്ഞു.
താന്‍ നടപാക്കിയ കാരുണ്യ ലോട്ടറി ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും മാണി ഓര്‍മിപ്പിച്ചു.
ബാര്‍ കോഴക്കേസില്‍ രണ്ടു മന്ത്രിമാര്‍ക്ക് രണ്ടു നീതിയെന്ന് മന്ത്രി പി.ജെ. ജോസഫ് ആരോപിച്ു. എത്രയും വേഗം യുഡിഎഫ് ഇക്കാര്യത്തില്‍ പരിഹാരം കാണണം. സംശയങ്ങളെല്ലാം ദൂരീകരിച്ച് മാണി തിരിച്ചുവരുമെന്നും മന്ത്രി പി.ജെ.ജോസഫ് യോഗത്തില്‍ പറഞ്ഞു.
Discussion about this post