ഏപ്രിൽ പതിനാലിനാണ് സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. മേട സംക്രമണം പല രാശികളിൽ ജനിച്ചവർക്കും അനുകൂല ഫലങ്ങളാണ് പ്രദാനം ചെയ്യാറുള്ളത്. എന്നാൽ, ഇത്തവണ സൂര്യൻ മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് രാഹുവും മേടം രാശിയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഗ്രഹണ യോഗം സൃഷ്ടിക്കപ്പെടും. ഇതിനൊപ്പം ശനിയുടെ നീചദൃഷ്ടിയും രൂപപ്പെടും. ഇതിന്റെ ഫലമായി ചില രാശികളിൽ ജനിച്ചവർക്ക് വരുന്ന 30 ദിവസം പ്രതികൂലമായ അനുഭവങ്ങളാകും ജീവിതത്തിൽ ഉണ്ടാകുക. മേടം ഒന്നു മുതൽ കാലം കഷ്ടപ്പാട് നിറഞ്ഞതാകുന്നത് ആർക്കൊക്കെയെന്ന് നോക്കാം…
ഇടവം: ജ്യോതിഷ പ്രകാരം സൂര്യന്റെയും രാഹുവിന്റെയും സംയോജനം രൂപപ്പെടാൻ പോകുന്നത് ഇടവം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലാണ്. ഇതിന്റെ ഫലമായി ഇടവം രാശിജാതർക്ക് സാമ്പത്തിക – മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കുടുംബ ജീവിതം കഷ്ടതകൾ നിറഞ്ഞതാകും. മാനസിക സമ്മർദ്ദം അധികമാകും.
ഇടവം രാശിയിൽ ജനിച്ചവർ ഈ സമയത്ത് അനാവശ്യ യാത്രകൾ ചെയ്യേണ്ടി വന്നേക്കാം. പെറ്റമ്മയുമായുള്ള ബന്ധം പോലും വഷളായേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും.
കന്നി: കന്നി രാശിയുടെ എട്ടാം ഭാവത്തിലാണ് ഗ്രഹണയോഗം രൂപപ്പെടുന്നത്. കന്നി രാശിജാതരെ സംബന്ധിച്ച് ഇത് വളരെയധികം പ്രതികൂല അനുഭവങ്ങൾക്ക് കാരണമാകും. കുടുംബത്ത് രോഗപീഢ ഏറും. അപകടങ്ങൾക്ക് സാധ്യതയുണ്ട്.ആത്മനിയന്ത്രണം പാലിക്കാനായില്ലെങ്കിൽ വളരെയധികം ദോഷം ചെയ്യും.
ഈ കാലയളവിൽ ആർക്കെങ്കിലും പണം കടം കൊടുക്കുന്നത് ഒഴിവാക്കുക കാരണം ആ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഈ സമയം സംസാരത്തിലും പെരുമാറ്റത്തിലും നിയന്ത്രണം പാലിക്കുന്നത് നല്ലത്. ഓഫീസിലെ സഹപ്രവർത്തകരുമായുള്ള ബന്ധം വഷളാകും.
മകരം: മകരം രാശിയുടെ നാലാം ഭാവത്തിലാണ് ഗ്രഹണയോഗം സൃഷ്ടിക്കപ്പെടുക. അതുകൊണ്ട് തന്നെ മകരം രാശിജാതർക്ക് വലിയ പ്രതിസന്ധികൾ ജീവിതത്തിൽ നേരിടേണ്ടി വരാം. കുടുംബത്തിൽ അനൈക്യം പതിവാകും. ശത്രുക്കൾ ബലവാന്മാരാകും. ദാമ്പത്യ ജീവിതത്തിലും ഉലച്ചിലുണ്ടാകാം.
ശത്രുക്കൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തും. അത്തരമൊരു സാഹചര്യത്തിൽ ഏതെങ്കിലും വ്യക്തിയുമായി സാമ്പത്തിക ഇടപാടുകളോ നിക്ഷേപങ്ങളോ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണം. ഗ്രഹണകാലം വരെ വ്യക്തിയുടെ ചെലവുകൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതിയിൽ ഫലം കാണും. മകരം രാശിജാതർക്ക് പ്രണയത്തിലും മറ്റും പരാജയം നേരിടേണ്ടി വന്നേക്കാം.











Discussion about this post