Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Business

യു കെ പ്രധാനമന്ത്രിയുടെ ഭാര്യക്ക് ഇൻഫോസിസ് വക ലാഭ വിഹിതം ; അക്ഷതയ്ക്ക് കിട്ടുന്നത് 68 കോടി

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളാണ് യുകെ പ്രധാനമന്ത്രിയായ ഋഷി സുനകിന്റെ ഭാര്യ. ഇൻഫോസിസിൽ അക്ഷതയ്ക്ക് 3.89 കോടി ഓഹരികളുണ്ട്

by Brave India Desk
Apr 13, 2023, 10:56 pm IST
in Business
Share on Facebook
Tweet
WhatsApp
Telegram

യുകെ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിക്ക് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസിൽ നിന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി ലഭിക്കുക 68 കോടി രൂപ.  ഡിസംബർ അവസാനം വരെയുള്ള കണക്ക് അനുസരിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളായ അക്ഷതയ്ക്ക് കമ്പനിയിൽ 3.89 കോടി ഓഹരികളാണ് ഉള്ളത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓഹരിയൊന്നിന് 17.50 രൂപയാണ് ഇൻഫോസിസ് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഇപ്പോഴും അക്ഷതയ്ക്ക് കമ്പനിയിൽ 3.89 കോടി ഓഹരികൾ ഉണ്ടെങ്കിൽ 68 കോടി രൂപ ലാഭവിഹിതത്തിന് അർഹതയുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇൻഫോസിസ് പ്രഖ്യാപിച്ച ഓഹരിയൊന്നിന് 16.50 രൂപയുടെ ഇടക്കാല ലാഭവിഹിതം കൂടി കണക്കിലെടുക്കുകയാണെങ്കിൽ മൊത്തത്തിൽ 132.4 കോടി രൂപയാണ് അക്ഷതയ്ക്ക് ലഭിക്കുക.

Stories you may like

ഒരൊറ്റ രാത്രികൊണ്ട് 245 കമ്പനികളെ പൂട്ടിച്ച സർക്കാർ നീക്കം! LIC പിറന്ന ചരിത്രം

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻഫോസിസ് ഓഹരിയൊന്നിന് മുപ്പത്തിയൊന്ന് രൂപയാണ് ലാഭവിഹിതമായി നൽകിയത്. അന്ന് 120.76  കോടി രൂപയാണ് അക്ഷതയ്ക്ക് ലഭിച്ചത്.  ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ ഇൻഫോസിസ് ഓഹരി ഒന്നിന് 1,388.60 രൂപയാണ് വില. ഇതുപ്രകാരം കമ്പനിയിൽ 5,400 കോടി രൂപയുടെ ഓഹരികളാണ് അക്ഷതയ്ക്കുള്ളത്.

ഇന്ത്യയിൽ ഏറ്റവും മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികളിൽ ഒന്നാണ് ഇൻഫോസിസ്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് സ്ഥാനമേറ്റത്. ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് ഋഷി സുനക്. സുനക് ബ്രിട്ടീഷ് പൗരനാണെങ്കിലും ഭാര്യ അക്ഷത ഇന്ത്യൻ പൗരയാണ്.

എഴുത്തുകാരിയും ജീവകാരുണ്യപ്രവർത്തകയും ഈ വർഷത്തെ പത്മ അവാർഡ് ജേതാവുമായ സുധ മൂർത്തിയാണ് അക്ഷതയുടെ മാതാവ്. സുധ മൂർത്തിയുടെ ജന്മദേശമായ കർണ്ണാടകയിലെ ഹുബള്ളിയിലാണ് അക്ഷതയുടെ ജനനം. ബെംഗളൂരുവിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അക്ഷത കാലിഫോർണിയയിലെ ക്ലെയർമോണ്ട് മക്കെന്ന കോളേജിൽ നിന്നും എക്കണോമിക്സിലും ഫ്രെഞ്ചിലും ഇരട്ട ബിരുദം കരസ്ഥമാക്കി. ഇതുകൂടാതെ ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമയും അക്ഷത നേടിയിട്ടുണ്ട്.  ശേഷം സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ എംബിഎ ചെയ്യുമ്പോഴാണ് അക്ഷത ഋഷി സുനകിനെ കണ്ടുമുട്ടുന്നത്.

2009ലായിരുന്നു ഇരുവരുടെയും വിവാഹം.

Tags: Akshata MurtyinfosysUK PM Rishi SunakNarayana Murthy
Share1
Tweet
Send
Share

Latest stories from this section

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies