ഡല്‍ഹി: ഈ മാസം 16, 17 തിയതികളില്‍ നടക്കുന്ന യു.എ.ഇ-ഇന്ത്യാ സാമ്പത്തിക ഫോറം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ ശക്തമായ ഇന്ത്യ-യു.എ.ഇ ബന്ധത്തിന് കൂടുതല്‍ ഊര്‍ജ്ജമേകി കൂടുതല്‍ ബഹുമുഖ പദ്ധതികള്‍ക്ക് വഴിയൊരുങ്ങും.
ഊര്‍ജം, പാരമ്പര്യേതര ഊര്‍ജം, അടിസ്ഥാനസൗകര്യവികസനം, ടൂറിസം, മെഡിക്കല്‍ ടൂറിസം തുടങ്ങിയവയെ മുന്‍നിര്‍ത്തിയാകും സമ്മേളനം. സമ്മേളനത്തില്‍ എന്‍എംസി ഗ്രൂപ്പ്, എസ്ബിഐ, ഇഫ്‌കോ ഗ്രൂപ്പ്, ബര്‍ജീല്‍ ജിയോജിത്, അബുദാബി പോര്‍ട്‌സ് തുടങ്ങിയവയുടെ സജീവ പങ്കാളിത്തം ഉണ്ടാകും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്നെന്ന് അബുദാബി പോര്‍ട്‌സ് സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് ജുമാ അല്‍ ഷംസി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ സാമൂഹിക, സാംസ്‌കാരിക മേഖലകളിലടക്കം നിലനില്‍ക്കുന്ന ഊഷ്മള ബന്ധം കൂടുതല്‍ തലങ്ങളിലേക്ക് വളരുകയാണെന്ന് എന്‍.എം.സി ഗ്രൂപ്പ് സി.ഇ.ഒയും എം.ഡിയുമായ ഡോ.ബി.ആര്‍ ഷെട്ടി പറഞ്ഞു.
Discussion about this post