ബിജെപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി മുഖ്യമന്ത്രിയാകുമെന്ന് സൂചന. മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി പരിഗണിക്കുന്നവരില്‍ സ്‌മൃതി ഇറാനിയുടെ പേര് കൂടുതല്‍ സജീവമാകുകയാണെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ബിജെപി ഡല്‍ഹിയില്‍ നടത്തിയ രഹസ്യ സര്‍വ്വെയുടെ ഭാഗമായാണ് സ്‌മൃതി ഇറാനിയുടെ പേര് സജീവമാകുന്നത്. 1.30 കോടി വരുന്ന ഡല്‍ഹിയിലെ വോട്ടര്‍മാരില്‍ 58 ശതമാനവും സ്‌ത്രികളാണ് എന്നതാണ് പരിഗണിക്കപ്പെടുന്ന ഒരു പ്രധാനവസ്‌തുത. ഒരു വനിത മുഖ്‌്യമന്ത്രി സ്ഥാനത്തെത്തുമെങ്കില്‍ ഇവരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് കണക്ക്‌കൂട്ടല്‍.
ഡല്‍ഹിയില്‍ പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയാകുന്നതുള്‍പ്പടെ സ്‌ത്രീകള്‍ തലസ്ഥാനനഗരിയില്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമാകാന്‍ ഒരു വനിത മുഖ്യമന്ത്രി ഗുണം ചെയ്യുമെന്ന തോന്നല്‍ സ്‌്‌ത്രീ വോട്ടര്‍മാരെ സ്വാധീനിക്കും.56 ശതമാനം സ്‌ത്രീവോട്ടര്‍മാരും, 56 ശതമാനം യുവാക്കളും ബിജെപിയ്‌ക്കൊപ്പമാണെന്നാണ് ബിജെപിയുടെ രഹസ്യസര്‍വ്വെയിലെ കണ്ടെത്തല്‍.
38 വയസ്സുള്ള സ്‌മൃതി ഇറാനിയ്‌ക്ക് ചെറുപ്പക്കാരുമായി ബന്ധപ്പെടാനും, അവരുടെ താല്‍പര്യങ്ങള്‍ തിരിച്ചറിയാനും കഴിയുമെന്നാണ് കരുതുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
കൂടാതെ മോദിയുടെ ‘ഗുഡ്‌ബുക്കില്‍’ ആദ്യപേരുകാരിലൊരാളാണ് സ്‌മൃതി ഇറാനി. രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി അമേതിയില്‍ മത്സരിച്ച് പരാജയപ്പെട്ട സ്‌മൃതി ഇറാനിയെ കേന്ദ്രമന്ത്രി സഭയിലെടുത്ത നരേന്ദ്രമോദി സ്‌മൃതിയെ സഹോദരി എന്നാണ് അഭിസംബോധന ചെയ്യുന്നത്.
ഒരു കാലത്ത് ഇന്ത്യയു
ടെ രാഷ്ട്രപതിയാകുമെന്ന് ജ്യോതിഷി പ്രവചിച്ച സ്‌മൃതി ഇറാനി ഡല്‍ഹിയിലെ മുഖ്യമന്ത്രിയാകുമോ എന്നറിയാല്‍ ഇനി ഒരുമാസം കൂടി കാത്തിരുന്നാല്‍ മതി. cm#sthash.l8es5Dav.dpuf
Discussion about this post