ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9111 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പതിനായിരത്തിന് മുകളിലായിരുന്നു രോഗികളുടെ എണ്ണം. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 60,313 ആയി ഉയർന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 27 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 5,31,141 ആയി ഉയർന്നു. 1.18 ശതമാനമാണ് മരണനിരക്ക്.
ഗുജറാത്തിൽ ആറും, ഉത്തർപ്രദേശ്, കേരളം സംസ്ഥാനങ്ങളിൽ നാലും ഡൽഹി, രാജസ്ഥാൻ, എന്നിവിടങ്ങളിൽ മൂന്നും മഹാരാഷ്ട്രയിൽ രണ്ടും ബീഹാർ, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണം വീതവുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 8.40 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 4.94 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. 98.68 ശതമാനമാണ് രോഗമുക്തി നിരക്ക്










