കോഴിക്കോട്; ബിജെപി ന്യൂനപക്ഷ മോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. സീഷെൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ വിവിധതുറകളിൽ പെട്ടവർ ആശംസകൾ അർപ്പിക്കുകയും വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. ന്യൂനപക്ഷമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ മുഹമ്മദ് റീശാൽ അധ്യക്ഷത വഹിച്ചു. കുടുംബങ്ങൾ അടക്കം നിരവധി പേർ ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ആതിഥ്യം സ്വീകരിക്കാൻ എത്തിയിരുന്നു.
ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. വി കെ സജീവൻ, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ മാസ്റ്റർ,,ആർഎസ്എസ് മഹാനഗർ സംഘചാലക് മഹിപാൽ,ബഷീർ പട്ടേൽ താഴം ,സിദ്ദീഖ് സഖാഫി,ബാദുഷ തങ്ങൾ ആലി ഹാജി , ന്യൂനപക്ഷ മോർച്ച കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഷെയ്ക് ഷാഹിദ് ,അബ്ദുൽ റസാഖ് തുടങ്ങിയവർ സംസാരിച്ചു.
ഈസ്റ്റർ ദിനത്തിൽ ബിജെപി സംസ്ഥാനത്തെ ക്രൈസ്തവ ഭവനങ്ങളിൽ നടത്തിയ സ്നേഹസംഗമവും സമ്പർക്കവും വൻ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.
Discussion about this post