കൊച്ചി : സിനിമാ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ബുദ്ധിമുട്ട് നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് മലയാള സിനിമ കടന്നുപോകുന്നത്. ചില നടീനടന്മാർ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. എഗ്രിമെന്റ് ഒപ്പിടാനും ഇവർ തയ്യാറാകുന്നില്ലെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം വിളിച്ച് ചേർത്ത പ്രസ് മീറ്റിൽ ആണ് വിമർശനം.
”നടീനടന്മാർ ഒരേസമയം പല സിനിമകൾക്കും തീയതി കൊടുക്കുന്നുണ്ട്. ഇവർ അമ്മ അസോസിയേഷൻ അംഗീകരിച്ച എഗ്രിമെന്റ് ഒപ്പിടുന്നില്ല. ഡബ്ബിംഗ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാൻ ഒരു നടൻ ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് പറഞ്ഞത്” ബി ഉണ്ണികൃഷ്ണൻ ആരോപിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എടുക്കുന്ന ഏത് തീരുമാനത്തോടുമൊപ്പം നിൽക്കാനാണ് തീരുമാനം. തങ്ങളുടെ അവകാശങ്ങൾ ബലികഴിക്കാൻ സമ്മതമല്ലെന്ന് പ്രശ്നങ്ങൾ നിരന്തരം സൃഷ്ടിക്കുന്നവരോട് ഫെഫ്ക വ്യക്തമാക്കി.
Discussion about this post