അറുപത് വയസ്സ് കഴിഞ്ഞവര്‍ രാഷ്ട്രീയം മതിയാക്കി സേവനത്തിനിറങ്ങണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നാനാജി ദേശ്മുഖിനെ ജനങ്ങള്‍ മാതൃകയാക്കണമെന്നും അമിത് ഷാ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചിത്രകൂടിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
എന്നാല്‍ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പിന്നീട് അമിത് ഷാ വിശദീകരിച്ചു. നാനാജി ദേശ്മുഖിന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയായിരുന്നു പരാമര്‍ശം. ഇപ്പോള്‍ നിലവിലുള്ള പ്രവര്‍ത്തകരെ ഉദ്ദേശിച്ചല്ല. പൊതുവായ ഒരു പരാമര്‍ശമായിരുന്നില്ല അതെന്നും അമിത് ഷാ പിന്നീട് പറഞ്ഞു.
നാനാജി എല്ലാ രാഷ്ട്രീയക്കാര്‍ക്കും മാതൃകയാണ്. അദ്ദേഹം അറുപതാം
വയസ്സില്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് പിന്നീട് ഗ്രാമങ്ങളിലെ സാമൂഹ്യനിലവാരം ഉയര്ത്താനിറങ്ങി. മഹത്തായ ഒരു മാതൃകയാണ് മുന്നോട്ട് അദ്ദേഹം മുന്നോട്ട് വച്ചത് എന്നിങ്ങനെയായിരുന്നു അമിത് ഷാ ചിത്രകൂടില്‍ പ്രസംഗിച്ചത്.
ബീഹാര്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തില്‍ അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ എല്‍.കെ അദ്വാനിയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു, അറുപത് വയസ്സു പിന്നിട്ടവര്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കണം എന്ന് അമിത് ഷാ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്ത് വന്നത്.
എന്നാല്‍ ആര്‍എസ്എസ് ചിന്തകനായ നാനജി ദേശ്മുഖിന്റെ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു തന്റെ പ്രസ്താവനയെന്ന് അമിത് ഷാ വിശദീകരിച്ചു.
Discussion about this post