Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വെവ്വേറെ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിലൂടെ സ്ത്രീകൾ കൂടുതൽ സുരക്ഷിതരായിരിക്കും; സ്ത്രീകൾക്ക് മാത്രമായി ട്രെയിനിൽ പ്രത്യേക കോച്ചുകളും ബസ്സിൽ പ്രത്യേക സീറ്റുകളും കൊടുക്കുന്നുണ്ടല്ലോ എന്നും ഫാത്തിമ തഹ്ലിയ

by Brave India Desk
Apr 20, 2023, 08:17 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : കണ്ണൂരിലെ മുസ്ലീം വിവാഹുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ. ഇസ്ലാം ആ മതത്തെ അനുകൂലിക്കുന്നവർ നടത്തുന്ന സ്വകാര്യ പരിപാടികളിൽ സ്വാഭാവികമായും സ്ത്രീക്കും പുരുഷനും വെവ്വേറെ ഇരിപ്പിടങ്ങളായിരിക്കും. ഈ സ്വാഭാവിക കാര്യങ്ങളെ വിവാദമാക്കുന്നത് എന്തിനാണ് എന്നാണ് ഫാത്തിമ തഹ്ലിയ ചോദിച്ചത്. ഇതിലൂടെ സ്ത്രീകൾക്ക് കൂടുതൽ സ്വകാര്യതയും സുരക്ഷിതത്വവും ലഭിക്കുന്നുണ്ടെന്നും ഫാത്തിമ വാദിച്ചു.

ലിബറൽ കൈയ്യടിക്ക് വേണ്ടിയല്ല നിലപാട് പറയാറുള്ളത്. സ്ത്രീകൾക്ക് മാത്രമായി ട്രെയിനിൽ പ്രത്യേക കോച്ചുകളും ബസ്സിൽ പ്രത്യേക ഇരിപ്പിടങ്ങളും ബസ്സ്റ്റാന്റിലും മറ്റും പ്രത്യേക കംഫർട്ട് സ്റ്റേഷനുകളുമെല്ലാം ഒരുക്കുന്ന നമ്മുടെ നാട്ടിൽ, മതപരമായ കാരണങ്ങൾ കൊണ്ട് മാത്രം സ്ത്രീ പുരുഷ ഇരിപ്പിടങ്ങൾ വെവ്വേറെയാക്കുന്നത് തിരഞ്ഞ് പിടിച്ച് വാർത്തയാക്കുന്നതിനും വിവാദമാക്കുന്നതിനും പിന്നിൽ പ്രത്യേക താൽപ്പര്യം തന്നെയുണ്ടെന്നും ഫാത്തിമ തഹ്ലിയ ആരോപിച്ചു.

Stories you may like

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം- 

ലിബറൽ കൈയ്യടിക്ക് വേണ്ടിയല്ല നിലപാട് പറയാറുള്ളത്. കണ്ണൂരിലെ മുസ്ലിം വീടുകളിൽ മാത്രമല്ല, മലബാറിലെ മുസ്ലിം വീടുകളിൽ വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും മറ്റു മതപരമായ ഒത്തുചേരലുകൾക്കുമെല്ലാം സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിടം ഉണ്ടാവാറുണ്ട്. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ഇടചേരലുകളെ പ്രോത്സാഹിപ്പിക്കാത്ത മതമാണല്ലോ ഇസ്‌ലാം. ആ മതത്തെ അനുകൂലിക്കുന്നവരും പിന്തുടരുന്നവരുമായ ആളുകൾ നടത്തുന്ന സ്വകാര്യ പരിപാടികളിൽ സ്വാഭാവികമായും സ്ത്രീക്കും പുരുഷനും വെവ്വേറെ ഇരിപ്പിടങ്ങളായിരിക്കുമല്ലോ ഒരുക്കുക. ഈ സ്വാഭാവിക കാര്യങ്ങളെ വിവാദമാക്കുന്നത് എന്തിനാണ്.? പ്രത്യേകിച്ച് സ്ത്രീകൾക്ക് മാത്രമായി ട്രെയിനിൽ പ്രത്യേക കോച്ചുകളും ബസ്സിൽ പ്രത്യേക ഇരിപ്പിടങ്ങളും ബസ്സ്റ്റാന്റിലും മറ്റും പ്രത്യേക കംഫർട്ട് സ്റ്റേഷനുകളുമെല്ലാം ഒരുക്കുന്ന നമ്മുടെ നാട്ടിൽ, മതപരമായ കാരണങ്ങൾ കൊണ്ട് മാത്രം സ്ത്രീ പുരുഷ ഇരിപ്പിടങ്ങൾ വെവ്വേറെയാക്കുന്നത് തിരഞ്ഞ് പിടിച്ച് വാർത്തയാക്കുന്നതിനും വിവാദമാക്കുന്നതിനും പിന്നിൽ പ്രത്യേക താൽപ്പര്യം തന്നെയുണ്ട്.

പുരുഷന്മാർ ഉള്ള സദസ്സിലേക്ക് കയറി ചെല്ലാൻ മടിക്കുന്ന ഒരുപാട് സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. അവർക്ക് ഇത്തരത്തിൽ പ്രത്യേക ഇരിപ്പിടങ്ങൾ ഉള്ളത് തന്നെയാണ് സൗകര്യം. കൂടാതെ സ്ത്രീകൾക്ക് കൂടുതൽ സ്വകാര്യതയും സുരക്ഷിതത്വവും ലഭിക്കുന്നുണ്ട്. തിക്കിലും തിരക്കിലും ലൈംഗിക അതിക്രമത്തിന് വിധേയരാകുന്ന ഒരുപാട് അനുഭവങ്ങൾ പല പെൺകുട്ടികളും പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിൽ വെവ്വേറെ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്നു എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്.
“സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇരിപ്പിടം ഉണ്ട് എന്ന കാരണം കൊണ്ട്, സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നില്ല. സ്ത്രീകൾക്കും പുരുഷന്മാർക്ക് നൽകുന്ന അതേ സൗകര്യങ്ങളാണ് പന്തലിൽ ഒരുക്കാറുള്ളത് എന്നും, സ്ത്രീകൾക്കും പുരുഷന്മാർക്ക് നൽകാറുള്ള അതേ ഭക്ഷണമാണ് പന്തലിൽ നൽകാറുള്ളത്” എന്നും സാന്ദർഭികമായി ഇന്നലെ നടന്ന മനോരമ ന്യൂസിന്റെ ചർച്ചയിൽ പറഞ്ഞിരുന്നു.

ഇതിലെ എന്റെ വാദങ്ങളിൽ നിന്നും ‘സ്ത്രീകൾക്കും ഒരേ ഭക്ഷണമാണ് നൽകുന്നത്, പിന്നെങ്ങനെയാണ് വിവേചനമാകുക’ എന്ന കാര്യം അടർത്തി മാറ്റി ഒരു troll material എന്ന നിലക്ക് വാർത്ത അവതരിപ്പിച്ച ചില മാധ്യമങ്ങളുടെ താൽപ്പര്യങ്ങളെ നന്നായി മനസ്സിലാക്കുന്നുണ്ട്. മുസ്ലിം സ്ത്രീകളെ മുസ്ലിം പുരുഷന്മാരുടെ ”കരാള ഹസ്തങ്ങളിൽ” നിന്നും മോചിപ്പിക്കുക എന്ന ഉദ്ദേശം വെച്ച് മാത്രം പ്രവർത്തിക്കുന്ന പ്രസ്തുത മാധ്യമങ്ങളുടെ സദുദ്ദേശത്തിന് എന്റെ നല്ല നമസ്ക്കാരം. ഈ മോദി ഭരണകാലത്തും മുസ്ലിങ്ങളേയും അവരുടെ സംസ്ക്കാരങ്ങളേയും രീതികളേയും നിരന്തരം വിമർശിച്ച് ആസൂത്രിത വിവാദമുണ്ടാക്കി പ്രതിക്കൂട്ടിൽ നിർത്തുന്ന ഇത്തരം മാധ്യമങ്ങളുടെ താൽപ്പര്യത്തെ അത്ര നിഷ്ക്കളങ്കമാണെന്ന് കരുതാനാകില്ല.

മാധ്യമങ്ങളുടേയും ലിബറൽ സഹോദരങ്ങളുടേയും ഓശാന കേട്ടിട്ടല്ലല്ലോ ഞങ്ങളാരും ജീവിക്കുന്നത്. ഒഴുക്കിനെതിരെ നീന്തി തന്നെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ളത്. സാംസ്ക്കാരികമായി മുസ്ലിം സമുദായത്തെ ഇകഴ്ത്തി കാണിച്ചുക്കൊണ്ട് നടത്തുന്ന പ്രചരണങ്ങളിൽ പാകപ്പെട്ട് മൗനം അവലംഭിക്കുമെന്ന് കരുതിയവർക്ക് തെറ്റി. പറയാനുള്ളത് ഇനിയും ഉറക്കെ പറയുക തന്നെ ചെയ്യും. ഒരുപാട് സൈബർ അറ്റാക്കുകൾ നേരിട്ട് കൊണ്ട് തന്നെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ളത്. ട്രോളുകളിലൂടെ നിശബ്ദമാക്കാമെന്ന് കരുതുന്നവർക്ക് ഒരിക്കൽ കൂടി എന്റെ നല്ല നമസ്ക്കാരം. Good morning!

Tags: Fathima Thahiliya
Share1
Tweet
Send
Share

Latest stories from this section

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

Latest News

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies