ബംഗളൂരു : കർണാടക കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പെയ്നറായ ഇമ്രാൻ പ്രതാപ്ഗർഹിക്ക് യുപിയിലെ കാെല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ബിജെപി. രാജ്യസഭാംഗമായ ഇമ്രാൻ രാജ്യദ്രോഹിയാണണെന്നാണ് ബിജെപിയുടെ കർണാടക തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ശോഭ കരന്തലാജെ പറഞ്ഞത്.
കവിയും രാഷ്ട്രീയക്കാരനുമായ പ്രതാപഗർഹി ആതിഖ് അഹമ്മദിന്റെ അടുത്ത സുഹൃത്താണെന്നും ഗുണ്ടാനേതാവിനെ തന്റെ ഗുരുവെന്നും സഹോദരനെന്നുമാണ് വിളിക്കാറുള്ളത് എന്നും കരന്തലാജെ ആരോപിച്ചു. ‘മുഷൈറ’യിൽ (കവികൾ ഉറുദു കവിത ചൊല്ലുന്ന സമ്മേളനത്തിൽ) പങ്കെടുക്കാറുണ്ടായിരുന്ന ഇമ്രാൻ ആതിഖ് അഹമ്മദിനെ സ്തുതിച്ചുകൊണ്ടാണ് കവിതയെഴുതാറുണ്ടായിരുന്നത്.
ആതിഖ് അഹമ്മദിനെ പിന്തുണച്ചതിന് അറസ്റ്റിലാവേണ്ടയാളാണ് കോൺഗ്രസിന്റെ താരപ്രചാരകനായി മാറിയതെന്നും ബിജെപി നേതാവ് പറഞ്ഞു. രാജ്യദ്രോഹ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയ്ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം രാജ്യസഭാംഗമായയി നിയമിച്ചിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
മതമൗലികവാദികളുടെയും കടന്നുകയറ്റത്തിന് കോൺഗ്രസ് അനുവദിക്കുകയാണെന്ന് ബിജെപി വക്താവ് സുധാൻഷു ത്രിവേദിയും ആരോപിച്ചു.
Discussion about this post