എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്‌സ് സഭാ വൈദികനെതിരെ കേസ് എടുത്ത് പോലീസ്. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെ വൈദികനെ ചുമതലകളിൽ നിന്നും സഭ നീക്കി.
15 കാരിയായ പെൺകുട്ടിയെ ആണ് വൈദികൻ ഉപദ്രവിച്ചത്. ഇയാളുടെ പീഡനം അസഹനീയമായതോടെ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ വിവരം പോലീസിനെ അറിയിച്ചു.
അതേസമയം വൈദികന്റെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുമെന്നതിനാലാണ് പോലീസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ പോക്‌സോ നിയമ പ്രകാരമാണ് വൈദികനെതിരെ കേസ് എടുത്തത്.












