കോഴിക്കോട്: കർണാടകയിലെ ക്വാറിയിൽ കാൽ വഴുതിവീണ് മലയാളി മരിച്ചു. ചാമരാജ് നഗർ മുക്കള ഹളളിയിലാണ് സംഭവം. എസ്.പി.കെ. ക്രഷറിൽ സൂപ്പർവൈസറായ താമരശ്ശേരി ചാടിക്കുഴി രാജി നിവാസിൽ സജിൻ ഹരി (34) ആണ് മരിച്ചത്.
ക്വാറിയിൽ താഴെ ജോലി ചെയ്തിരുന്ന ആൾക്ക് മൊബൈൽ ഫോണിൽ മുകളിൽ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോൾ കാൽ വഴുതി താഴേക്ക് പതിച്ചാണ് അപകടം. മൃതദേഹം വെള്ളിയാഴ്ച ഏഴു മണിയോടെ വീട്ടിലെത്തിക്കും. രാത്രി 10.30 ന് സംസ്കാരം.










