ന്യൂഡൽഹി: ഈദ് ഉൽ ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിൽ സഹാനുഭൂതിയുടെയും സൗഹാർദത്തിന്റെയും നന്മകൾ വർദ്ധിക്കാൻ ഇത്തരം ആഘോഷങ്ങൾ കാരണമാകട്ടെയെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു.
Greetings on Eid-ul-Fitr. May the spirit of harmony and compassion be furthered in our society. I also pray for everyone’s wonderful health and well-being. Eid Mubarak!
— Narendra Modi (@narendramodi) April 22, 2023
‘ഈദ് ഉൽ ഫിത്തർ ആശംസകൾ. നമ്മുടെ സമൂഹത്തിൽ സഹാനുഭൂതിയുടെയും സൗഹാർദത്തിന്റെയും നന്മകൾ ഇനിയും വർദ്ധിക്കട്ടെ. എല്ലാവരുടെയും ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി ഈ അവസരത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ഈദ് മുബാറക്!‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക വിശ്വാസികൾ ഈദ് ഉൽ ഫിത്തർ പ്രാർത്ഥനാപൂർവം ആഘോഷിക്കുകയാണ്. ഡൽഹി ജുമാ മസ്ജിദിൽ രാവിലെ നടന്ന പെരുന്നാൾ നമസ്കാരത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സംസ്ഥാനത്തും വിപുലമായ രീതിയിലാണ് ഇസ്ലാമിക വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
Discussion about this post