ന്യൂഡൽഹി: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽ ഖ്വായ്ദ. ഈദ് ഉൾ ഫിത്തറിനോട് അനുബന്ധിച്ച് പുറത്തിറക്കിയ മാസികയിലാണ് ഭീകര സംഘടനയുടെ ഇന്ത്യൻ വിഭാഗമായ അൽ ഖ്വായ്ദ ഇൻ സബ് കോണ്ടിനന്റ് ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജയിൽ കഴിയുന്ന അതീഖ് അഹമ്മദിന്റെ കൂട്ടാളികളെ പുറത്തിറക്കുമെന്നും ഭീഷണിയുണ്ട്.
കഴിഞ്ഞ ദിവസമാണ് മാസിക ഭീകര സംഘടന പുറത്തിറക്കിയത്. ഇന്ത്യയിലെ മുസ്ലീങ്ങളെ എത്രയും വേഗം തന്നെ സ്വതന്ത്രരാക്കുമെന്ന് ഭീകര സംഘടനയുടെ ഏഴ് പേജുള്ള മാസികയിൽ പറയുന്നു. ടെലിവിഷൻ ക്യാമറകൾക്ക് മുൻപിൽ മുസ്ലീം സഹോദരങ്ങൾ രക്തസാക്ഷികളായി മാറുന്നു. അവരുടെ തലയിൽ തോക്ക് ചൂണ്ടുന്നു. ഈ അടിച്ചമർത്തൽ തങ്ങൾ തടയും. വൈറ്റ് ഹൗസിലായാലും പ്രധാനമന്ത്രിയുടെ ഓഫീസിലായാലും ഇത് ചെയ്യും. ജയിലുകളിൽ കഴിയുന്ന മുസ്ലീം സഹോദരങ്ങളെ തങ്ങൾ സ്വതന്ത്രരാക്കും.
ചാവേറുകളായി പൊട്ടിത്തെറിച്ച് മുസ്ലീം കുട്ടികൾ പ്രവാചകന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. തങ്ങൾ ഇത് ചെയ്യുന്നുണ്ട്. അള്ളാഹു നമ്മളുടെ കൂടെയുണ്ട്. ഇത് പോലെ അള്ളാഹുവിന്റെ അടുത്തേയ്ക്ക് നമുക്കും ചെന്നെത്തണം. കശ്മീരിലെ മുസ്ലീം സ്ത്രീകൾ ദുരിതത്തിലാണ്. ഇവിടെ സ്ത്രീകൾക്ക് ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല. പലരും അവിടെ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരാകുന്നുവെന്നും ഭീകര സംഘടന മാസികയിൽ ആരോപിക്കുന്നു.
Discussion about this post