ബംഗളൂരു : കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിസൽ വാഗ്ദാനങ്ങളുമായി രംഗത്തെത്തുകയാണ് നേതാക്കൾ. ഇതിനിടെ വളരെ വ്യത്യസ്തമായ വാഗ്ദാനമാണ് കോൺഗ്രസ് മുതിർന്ന നേതാവ് സിദ്ധരാമയ്യ നൽകുന്നത്. താൻ മുഖ്യമന്ത്രിയായി അധികാരത്തിലേറിയാൽ കർണാടയിലെ ജനങ്ങളോട് അമുൽ പാൽ വാങ്ങരുതെന്ന് നിർദ്ദേശിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
“അമുൽ കമ്പനി അതിന്റെ നിലവിലെ ഉപഭോക്താക്കളിൽ ഉറച്ചുനിൽക്കണം. കർണാടകയിൽ കടന്ന് പ്രാദേശിക കർഷകരോട് അനീതി കാണിക്കാൻ ശ്രമിക്കുന്നത്. അമുൽ കർണാടകയിലേക്ക് എത്തുന്നതിനെ ശക്തമായി എതിർക്കും. ഞാൻ മുഖ്യമന്ത്രിയായാൽ, അമുൽ പാൽ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടും, ” മുൻ കർണാടക മുഖ്യമന്ത്രി പറഞ്ഞു.
അമുലും നന്ദിനിയും ഗുണനിലവാരത്തിൽ മികച്ചതാണെന്നും അതിനാൽ നന്ദിനിയുടെ ബിസിനസിൽ അമുൽ ഇടപെടേണ്ടതില്ലെന്നും പറഞ്ഞു. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമുൽ കർണാടക വിപണിയിൽ പാലും തൈരും വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് മുതലെടുത്തുകൊണ്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് പ്രതിപക്ഷ പാർട്ടികൾ. എന്നാൽ രണ്ട് ബ്രാന്റുകളും സഹകരിച്ചുകൊണ്ട് ക്ഷീര മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്.
Discussion about this post