ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം ട്വിറ്ററിൽ ട്രെന്റാകുന്നു. കേരളം അവേറ്റ്സ് മോദി (#KeralamAwaitsModi) എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ രണ്ടാമതാണ് ഇടം പിടിച്ചിരിക്കുന്നത്. മോദിയുടെ കേരള സന്ദർശനത്തെപ്പറ്റിയും പങ്കെടുക്കുന്ന പരിപാടികളെപ്പറ്റിയുമുള്ള നിരവധി വാർത്തകളും പ്രചരിക്കുന്നത്.
നിലവിൽ 8400 ലധികം പോസ്റ്റുകൾ ഹാഷ്ടാഗിൽ നിറഞ്ഞുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ അക്കൗണ്ട് ടാഗ് ചെയ്തും പോസ്റ്റുകൾ കാണാം.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 24നു വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ എത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം വരുന്നത്. അഞ്ചരയ്ക്കു പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോ. ആറ് മണിക്ക് തേവര സേക്രഡ് ഹാർട്ട് കോളജ് ഗ്രൗണ്ടിൽ ബിജെപിയുടെ നേതൃത്വത്തിൽ യുവജന സംഘടനകൾ നടത്തുന്ന ‘യുവം’ കോൺക്ലേവ് നടക്കും. തുടർന്ന് 7.45നു ടാജ് മലബാർ ഹോട്ടലിലേക്കു പോകുന്ന അദ്ദേഹം അവിടെ താമസിക്കും.
തുടർന്ന് 25ന് രാവിലെ 10.30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
Discussion about this post