സിനിമാ താരം മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്ലായിൽ (93) കഴിഞ്ഞ ദിവസമാണ് മരിച്ചത്. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. തുടർന്ന് ആദരാഞ്ജലികൾ അറിയിച്ചുകൊണ്ട് സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി.
ചലച്ചിത്രസീരിയൽ നടൻ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിർമ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കൾ. ഈ ആറ് മക്കളിൽ ഏറ്റവും സൗന്ദര്യവാനായി മമ്മൂട്ടി മാറിയതെങ്ങനെയെന്ന് ഒരിക്കൽ അമ്മ ഫാത്തിമയോട് ഒരാൾ ചോദിക്കുകയുണ്ടായി. അതിന് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു.
”ചെറുപ്പത്തിലുണ്ടായിരുന്ന സൗന്ദര്യമൊന്നും ഇപ്പോ അവനില്ല. കല്യാണം കഴിഞ്ഞ് കുറേ വൈകിയാ ഞാൻ പ്രസവിച്ചത്. അവനെ കാത്തിരുന്നു കിട്ടിയതാ. ബാപ്പയുടെ ബാപ്പയുടെ ഓമനയായിരുന്നു അവൻ. പാലിലാണ് അന്നവനെ കുളിപ്പിച്ചിരുന്നത്. പിന്നെ നാൽപാമര വെള്ളത്തിൽ ആയിരുന്നു കുളിപ്പിക്കൽ. അങ്ങനെ നോക്കിയതും വളർത്തിയതുമാ അവനെ. ഇപ്പോ പാലൊഴിച്ച ചായ പോലും കുടിക്കാറില്ല ന്റെ മോൻ”ഉമ്മ പറഞ്ഞു.
മാറ്റിയ പേര് വിളിച്ചിട്ടില്ലെന്നാണ് ഉമ്മ പറഞ്ഞത്. മമ്മദ് കുഞ്ഞെനാണ് വിളിച്ചിരുന്നത്. ബാപ്പയുടെ ബാപ്പയുടെ പേരാണവന് ഇട്ടത്. മുഹമ്മദ് കുട്ടി.












