ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഇരട്ട പൗരത്വമെന്ന് ആരോപണം. രാഹുലിന് ബ്രീട്ടീഷ് പൗരത്വമുണ്ടെന്ന് മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. 2003-2009 കാലയളവില്‍ ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി രേഖകള്‍ പുറത്ത് വിട്ടു.
കമ്പനി രാഹുലിന്റെ ഉടമസ്ഥതയിലുള്ളതെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. രാഹുലിന്റെ ലോകസഭാഗത്വം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്കോപ്‌സ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും കമ്പനിയുടെ വാര്‍ഷിക വരുമാനവുമായി ബന്ധപ്പെട്ടുള്ള രേഖകളില്‍ രാഹുല്‍ ഗാന്ധി താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് കാണിച്ചിട്ടുണ്ടെന്നും സ്വാമി പറയുന്നു. കമ്പനിയുടെ 65% ഷെയറുകളും രാഹുലിന്റെ പേരിലാണെന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നു.
Discussion about this post