ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം അവധിയെടുത്ത് ജപ്പാനിൽ വെക്കേഷൻ ആഘോഷിക്കുകയാണ് മലയാളികളുടെ സ്വന്തം മോഹൻലാലും പ്രിയതമ സുചിത്രയും. മലൈകോട്ട വാലിബന്റെ ഷൂട്ടിംഗിന് ശേഷമാണ് അദ്ദേഹം കുടുംബസമേതം ജപ്പാനിലേക്ക് പറന്നത്.
ജപ്പാനിൽ ചെറി വസന്തം ആസ്വദിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ഭാര്യ സുചിത്രയോടൊപ്പം ചെറിപൂക്കൾക്ക് താഴെ നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. എന്തൊരു വൈചിത്ര്യമാണ് എന്ന കൊബയാഷി ഇസ്സയുടെ വാക്കുകളാണ് അദ്ദേഹം ചിത്രത്തിനോടൊപ്പം കുറിച്ചത്. ഹിരോഷിമ പാർക്കിൽ നിന്നുള്ള ചിത്രങ്ങളാണിവ.












