Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

മുടി നരയ്ക്കുന്നത് എന്തുകൊണ്ട്? നരച്ച മുടി സ്വാഭാവികമായി വീണ്ടും കറുപ്പിക്കാനാകും! കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

by Brave India Desk
Apr 24, 2023, 02:19 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

കറുത്ത മുടികള്‍ക്കിടയില്‍ ആദ്യമായി ഒരു ‘വെള്ളക്കാരന്‍’ തലപൊക്കുമ്പോള്‍, കണ്ണാടിയില്‍ നോക്കി അതിനെ തിരഞ്ഞ് പിടിച്ച് വകവരുത്തുമ്പോള്‍, ദൈവമേ ഇതാ പ്രായമാകലിന്റെ ആദ്യ ലക്ഷണമാണല്ലോ എന്ന ആധി മനസിലൂടെ പാഞ്ഞുപോകും. പിന്നെ പിന്നെ പറിച്ചുകളയാന്‍ പറ്റാത്തത്ര വെള്ളക്കാരന്മാര്‍ തലയില്‍ സ്ഥാനം പിടിക്കുമ്പോള്‍ ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’ സ്റ്റൈല്‍ എന്ന് ആശ്വസിക്കും. മുടി നരയ്ക്കുന്നവരിലെ സ്വാഭാവിക മനശാസ്ത്രം അങ്ങനൊയൊക്കെയാണ്. നരച്ച മുടി കറുപ്പിച്ചും ചുമപ്പിച്ചും ഏത് നിറത്തില്‍ വേണമെങ്കിലും ആക്കിയും (മുടി നരയ്ക്കാതെയും ഇതൊക്കെയാകാം) നരയെ കൊഞ്ഞനം കുത്തി കാണിക്കുന്നവരുണ്ട്. പ്രായമാകുമ്പോള്‍ നരയ്ക്കുമെന്ന വലിയ തത്വം ഏറ്റുപിടിച്ച് നരയെ അലങ്കാരമാക്കി കൊണ്ടുനടക്കുന്നവരും ഉണ്ട്. ഇവരൊന്നും നരയ്ക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ച് പോകാറില്ല. പോയിട്ട് കാര്യവുമില്ലല്ലോ.

എന്നാല്‍ നരയ്ക്കുന്നതിന് പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. അവ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍. നേച്ചറില്‍(ജേണല്‍) അവരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുടിക്ക് പ്രായമാകുമ്പോള്‍ വിത്തുകോശങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും മുടിയുടെ നിറവും ആരോഗ്യവും നിലനിര്‍ത്താനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നുവെന്നാണ് ഈ പഠനം അഭിപ്രായപ്പെടുന്നത്.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

എലികളുടെയും മനുഷ്യരുടെയും ത്വക്കിലുള്ള മെലനോസൈറ്റ് വിത്തുകോശങ്ങള്‍ അഥവാ McSCs എന്ന് വിളിക്കുന്ന കോശങ്ങളെ കേന്ദ്രീകരിച്ചാണ് ഗവേഷണം നടന്നത്. ന്യൂയോര്‍ക്ക് സര്‍വ്വകലാശാല ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം.ചില വിത്തുകോശങ്ങള്‍ക്ക് രോമകൂപങ്ങളിലെ വളര്‍ച്ചയുടെ ഇടങ്ങള്‍ക്കിടയിലൂടെ (ഗ്രോത്ത് കംപാര്‍ട്‌മെന്റുകള്‍) സഞ്ചരിക്കാനുള്ള സവിശേഷ കഴിവുണ്ട്. എന്നാല്‍ ആളുകള്‍ക്ക് പ്രായമാകുമ്പോള്‍ ഇവയുടെ സഞ്ചാരം തടസ്സപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ മുടിയുടെ നിറം നിലനിര്‍ത്താനും പാകപ്പെടുത്താനുമുള്ള അവയുടെ ശേഷിയും നഷ്ടമാകാന്‍ തുടങ്ങുന്നു. McSCs ആണ് നമ്മുടെ മുടിയുടെ നിറം നിര്‍ണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും. ഇവ പ്രവര്‍ത്തനക്ഷമമല്ലെങ്കിലും സദാ ഇരട്ടിച്ചുകൊണ്ടിരിക്കുന്നു.

McSCsകള്‍ വലിയ തോതില്‍ പ്ലാസ്റ്റിക് ആണെന്നാണ് പഠനം പറയുന്നത്. അതായത്, സാധാരണ രീതിയില്‍ മുടി വളരുമ്പോള്‍ വളര്‍ന്നുവരുന്ന മുടിയിഴകള്‍ക്കിടയിലെ മച്യൂരിറ്റി ആക്‌സിസിലൂടെ ഈ കോശങ്ങള്‍ എപ്പോഴും മുമ്പോട്ടും പിറകോട്ടും സഞ്ചരിക്കുന്നു. മുടിയുടെ വളര്‍ച്ച നടക്കുന്ന ഈ ഇടങ്ങളിലാണ് McSCs പല അളവുകളിലുള്ള മച്യൂരിറ്റി-ഇന്‍ഫ്‌ളുവന്‍സിംഗ് പ്രോട്ടീന്‍ സിഗ്നലുകള്‍ക്ക് വിധേയമാകുന്നത്. അങ്ങനെയവ അവിടെ കുടുങ്ങിപ്പോകുന്നത്, കുടുങ്ങിപ്പോകുന്ന കോശങ്ങളെ ചലിപ്പിക്കുന്നതിലൂടെ മുടി നരയ്ക്കുന്നത് വൈകിപ്പിക്കാമെന്ന് ന്യയോര്‍ക്ക് യൂണിവേഴ്‌സിറ്റി ലാന്‍ഗോണ്‍ ഹെല്‍ത്തിലെ പോസ്റ്റ്‌ഡോക്ടറല്‍ വിദ്യാര്‍ത്ഥിയും പഠനത്തിന് നേതൃത്വം നല്‍കിയ വ്യക്തിയുമായ ക്വി സണ്‍, പിഎച്ച്ഡി പറയുന്നു.

മനുഷ്യരില്‍ മെലനോസൈറ്റ് കോശങ്ങള്‍ ഒരേയിടത്ത് ഉറച്ചിരിക്കാനുള്ള സാധ്യതയാണ് പുതിയതായി കണ്ടെത്തിയ ഈ സംവിധാനം മുന്നോട്ടുവെക്കുന്നത്. അങ്ങനെയെങ്കില്‍ കുടുങ്ങിപ്പോയ കോശങ്ങളെ വീണ്ടും ചലിപ്പിക്കാന്‍ സഹായിക്കുകയാണെങ്കില്‍ നരച്ച മുടി വീണ്ടും കറുപ്പാക്കാനും മുടി നരയ്ക്കല്‍ തടയാനും കഴിഞ്ഞേക്കും. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പ്രായമാകുമ്പോള്‍ മുടി കൊഴിഞ്ഞുപോകുകയും വീണ്ടും പുതിയ മുടിയിഴകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതായി ഗവേഷകര്‍ കണ്ടെത്തി. അതിനൊപ്പം കൂടുതല്‍ McSCs വിത്തുകോശങ്ങളിലെ രോമകൂപ മുഴകളില്‍ കുടുങ്ങിപ്പോകുകയും ചെയ്യുന്നു. എവിടെയാണെന്നുള്ള സ്ഥാനം അടിസ്ഥാനമാക്കിയാണ് McSCs അവയുടെ ആദ്യ വിത്തുകോശ അവസ്ഥയില്‍ നിന്നും അടുത്ത അവസ്ഥയിലേക്ക് രൂപാന്തരപ്പെടുന്നത്.

മുടിയുടെ നിറവും ആരോഗ്യവും നിലനിര്‍ത്തുന്നതില്‍ മെലനോസൈറ്റ് വിത്തുകോശങ്ങളുടെ ചലനശേഷി വളരെ പ്രധാനപ്പെട്ടതാണെന്ന കണ്ടെത്തലാണ് ഈ പഠനം പങ്കുവെക്കുന്നത്.

Tags: reasons why your hair turns greymelanocyte stem cellsMcSCs
Share1
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

അസമിലും സ്ഥാനാർത്ഥിയെ പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലുള്ള പ്രതിഷേധം

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies