മുംബൈ : സുഡാനിലെ ആഭ്യന്തര കലാപത്തെ തുടർന്ന് ഓപ്പറേഷൻ കാവേരിയിലൂടെ രണ്ടാം സംഘത്തെ രാജ്യത്തെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ജിദ്ദയിൽ നിന്ന് പുറപ്പെട്ട 246 പേരടങ്ങുന്ന ഇന്ത്യൻ സംഘം മുംബൈയിൽ എത്തിയത്. ത്രിവർണ്ണ പതാകയേന്തി സന്തോഷം പ്രകടിപ്പിച്ചാണ് ഇവർ രാജ്യത്തേക്ക് പ്രവേശിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ചിത്രങ്ങൾ പങ്കുവെച്ചു.
360 പേരടങ്ങുന്ന ആദ്യ ബാച്ച് ഇന്നലെ വൈകീട്ട് ഡൽഹിയിൽ എത്തിയിരുന്നു. ആഭ്യന്തര കലാപം നടക്കുന്ന രാജ്യത്ത് നിന്നും കൂടുതൽ പേരെ എത്തിക്കുന്നതിനായി നാവികസേവ കപ്പലുകളും വിമാനങ്ങളും ശ്രമം തുടരുകയാണ്.
Another #OperationKaveri flight comes to Mumbai.
246 more Indians come back to the motherland. pic.twitter.com/So7dlKO0z6
— Dr. S. Jaishankar (Modi Ka Parivar) (@DrSJaishankar) April 27, 2023
സുഡാനിലെ സംഘർഷ മേഖലകളിൽ നിന്ന് 1,700-ലധികം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു. എല്ലാവരെയും എത്രയും വേഗം രാജ്യത്തെത്തിക്കാൻ സർക്കാർ പരിശ്രമിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. 3,400 ഇന്ത്യക്കാർ ഒഴിപ്പിക്കലിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യുകയോ കാർട്ടൂമിലെ എംബസിയുമായി ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ട്.
#WATCH | Second flight carrying 246 Indian evacuees from Sudan, lands in Mumbai#OperationKaveri pic.twitter.com/4PTRZflZgo
— ANI (@ANI) April 27, 2023
നിലവിൽ 495 ഇന്ത്യക്കാർ ജിദ്ദയിലും 320 പേർ പോർട്ട് സുഡാനിലുമാണ്. കാർട്ടൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കുള്ള ബസുകളിൽ കയറ്റി കൂടുതൽ ഇന്ത്യക്കാരെ എത്തിക്കുന്നുണ്ട്. സൗദി അറേബ്യയിൽ നിലയുറപ്പിച്ചിട്ടുള്ള ഐഎഎഫിന്റെ രണ്ട് സി-130ജെ മീഡിയം ലിഫ്റ്റ് വിമാനങ്ങളും നാവികസേനയുടെ യുദ്ധക്കപ്പലുകളും സുഡാനിലെത്തുന്ന ഇന്ത്യക്കാരെ ജിദ്ദയിലേക്ക് കൊണ്ടുപോകും.
#OperationKaveri | Second flight carrying 246 Indian evacuees from Sudan, lands in Mumbai pic.twitter.com/KyTQXB2xS1
— ANI (@ANI) April 27, 2023
Discussion about this post